![](/wp-content/uploads/2022/02/whatsapp-image-2022-02-09-at-10.11.32-am.jpeg)
ബിഹാർ: നോട്ട് നിരോധനം നിലവിൽ വന്നത് മുതലാണ് ജനങ്ങൾ സാമ്പത്തിക ഇടപാടുകൾക്കായി വ്യാപകമായി ഡിജിറ്റൽ വാലറ്റുകൾ ഉപയോഗിച്ചു തുടങ്ങിയത്. ഇപ്പോൾ പലരും പണ്ടത്തെ പോലെ നോട്ടുകെട്ടുകൾ കൈയിൽ സൂക്ഷിക്കാറില്ല. ഓട്ടോക്കാരനും, വഴിയരികിൽ പച്ചക്കറി വിൽക്കുന്ന ആളും വരെ പണം ഇടപാടുകൾക്കായി ഗൂഗിൾ പേ ഉപയോഗിച്ചു തുടങ്ങി. ബിഹാറിലെ ഒരു ഭിക്ഷാടകനും ഒന്ന് ഹൈടെക്ക് ആകാൻ തീരുമാനിച്ചതാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
Latest News: കടം വാങ്ങിയ പണം മടക്കി നൽകാത്തതിന് യുവാവിനെ തട്ടി കൊണ്ടുപോയി മർദ്ദിച്ചതായി പരാതി
ബെട്ടിയ റെയിൽവേ സ്റ്റേഷനിൽ ഭിക്ഷ യാചിക്കാറുള്ള 40 വയസ്സുകാരൻ ആണ് രാജു പട്ടേൽ. ഭിക്ഷയായി ചില്ലറ നൽകാൻ ഇല്ലെന്ന് പറയുന്നവർക്കായി ഒരു പുതിയ മാർഗം അദ്ദേഹം സ്വീകരിച്ചു. ഭിക്ഷ യാചിക്കാനും രാജു പ്രയോജനപ്പെടുത്തുന്നത് ക്യു ആര്‍ കോഡ് സ്കാൻ ചെയ്ത് പണം ഇടപാടുകൾ സാധ്യമാക്കുന്ന ഗൂഗിൾ പേയിനെയാണ്. ഇതിനായി അദ്ദേഹം കഴുത്തിൽ ക്യുആർ കോഡ് പതിച്ച കാർഡും ധരിച്ചാണ് യാചിക്കുന്നത്. ഫോൺ പേ, പേടിഎം എന്നിവ വഴിയും അദ്ദേഹം പണം സ്വീകരിക്കും. അങ്ങനെ ഒരു ഡിജിറ്റൽ ഹൈടെക്ക് യാചകനായി മാറിയിരിക്കുകയാണ് ഇപ്പോൾ രാജു.
വ്യത്യസ്‌ത ഓൺലൈൻ പേയ്‌മെന്റ് വാലറ്റുകളുടെ ക്യു ആർ കോഡുകളുമായി ബെട്ടിയ റെയിൽവേ സ്റ്റേഷനിൽ ഭിക്ഷ തേടി അലയുന്ന രാജു സ്ഥിരം യാത്രക്കാർക്ക് ഒരു പതിവ് കാഴ്ചയാണ്. മുൻപ് ഭിക്ഷ ചോദിച്ച് ചെല്ലുമ്പോൾ അദ്ദേഹത്തെ ആളുകൾ ആട്ടിയോടിക്കാറുണ്ടായിരുന്നു. എന്നാൽ, ജീവിതവൃത്തിക്ക് പണം ലഭിക്കാൻ ഈ നൂതന മാർഗം കൂടുതൽ ഫലപ്രദമാണെന്ന് രാജു പറഞ്ഞു.
Post Your Comments