നമ്മുടെ ശരീരത്ത് കാണുന്ന ചില ലക്ഷണങ്ങള്‍ നമ്മുടെ പല കാര്യങ്ങളും പറയും. നമ്മുടെ ആരോഗ്യം നല്ലതാണോയെന്നും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്നൊക്കെ നമ്മുടെ ശരീരത്തിെ ചില ലക്ഷണങ്ങള്‍ സൂചിപ്പിക്കും. ഒരാള്‍ ആരോഗ്യവാനാണോ അല്ലെയോ എന്ന് താഴെ പറയുന്ന ലക്ഷണങ്ങള്‍ സൂചിപ്പിക്കും.
- നഖങ്ങള്‍ പിങ്കു നിറത്തില്‍, മിനുസമുള്ള, ഉറപ്പുള്ളതായിരിയ്ക്കണെങ്കില്‍ ആയാള്‍ ഇത് ആരോഗ്യവാനായ പുരുഷന്റെ ലക്ഷണമാണ്.
- വിശ്രമിയ്ക്കുന്ന സമയത്ത് നിങ്ങളുടെ ഹൃദയമിടിപ്പിന്റെ തോത് 70 ആണോ. ആരോഗ്യവാനായ പുരുഷന്റെ ഒരു ലക്ഷണമാണിത്.
- മൂത്രം ഇളംമഞ്ഞയോ തെളിഞ്ഞതോ ആണോ. ആരോഗ്യത്തിന്റെ മറ്റൊരു ലക്ഷണം. എന്നാല്‍ വെള്ളം കുടിയ്ക്കാത്തതും ഏറെ നേരം മൂത്രമൊഴിയ്ക്കാത്തതും ചില മരുന്നുകളുടെ ഉപയോഗവുമെല്ലാം മൂത്രനിറത്തില്‍ മാറ്റമുണ്ടാക്കാം.
- മിനുസമുള്ള, ആരോഗ്യകരമായ മുടി സൗന്ദര്യലക്ഷണം മാത്രമല്ല, ആരോഗ്യലക്ഷണം കൂടിയാണ്.
- ആരോഗ്യകരമായ ശീലത്തിന്റെ ഭാഗമാണ് ദിവസവും ഒരേ സമയത്ത് അലാറമില്ലാതെ ഉണരാന്‍ കഴിയുന്നത്. ആരോഗ്യവാനായ പുരുഷന്റെ ലക്ഷണം കൂടിയാണ്.
- ദിവസവും ഒരേ സമയത്തു ശോധന, അതും നല്ല ശോധന ആരോഗ്യകരമായ ദഹനേന്ദ്രിയത്തിന്റെയും ഇതുവഴി ആരോഗ്യകരമായ ശരീരത്തിന്റെയും ലക്ഷണമാണ്.
- ഉയരത്തിനനുസരിച്ച ശരീരഭാരം, ബോഡി മാസ് ഇഡക്സ് എന്നിവ ആരോഗ്യവാനായ പുരുഷന്റെ മറ്റൊരു ലക്ഷണം കൂടിയാണ്.
- 15 മിനിറ്റില്‍ നിറുത്താതെ ഒരു മൈല്‍ ഓടാന്‍ സാധിക്കുന്നുവെങ്കില്‍ നിങ്ങളുടെ ഫിറ്റ്നസ് ശരിയാണെന്നര്‍ത്ഥം. ഇതില്‍ കുറവെങ്കില്‍ അതിന്റേതായ പ്രശ്നവുമുണ്ടാകും.
പിങ്ക് നിറമുള്ള ചൂടുള്ള നാവ് ആരോഗ്യത്തിന്റെ മറ്റൊരു ലക്ഷണമാണ്. ഫോളിക് ആസിഡ്, വൈറ്റമിന്‍ ബി12, അയേണ്‍ എന്നിവ വേണ്ട രീതിയില്‍ ലഭിക്കുന്നുവെന്നര്‍ത്ഥം.
Post Your Comments