KeralaLatest NewsNews

ശബരിമല വ്യാപാര ലേലത്തിൽ അഴിമതി, പത്രപരസ്യം നല്‍കിയ അന്ന് തന്നെ ലേലം, വിവാദമായപ്പോള്‍ മാറ്റിവച്ചു

പത്തനംതിട്ട: ശബരിമലയിലെ വ്യാപാര സ്ഥാപനങ്ങള്‍ ലേലം ചെയ്ത് നല്‍കുന്നതില്‍ ലക്ഷങ്ങളുടെ അഴിമതി. ശബരിമലയിലെ ഒരു കൂട്ടം ഉദ്യോഗസ്ഥരും വ്യാപാരികളും തമ്മില്‍ ഒത്തുകളിച്ചാണ് ലേലം അഴിമതി നടത്തുന്നത്. മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ഞായറാഴ്ച വൈകിട്ട് ശബരിമലയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ലേലം വിവാദമായതിനെത്തുടര്‍ന്ന് ലേലം ക്യാൻസൽ ചെയ്തിരുന്നു. ലേലം നടക്കുന്ന വിവരം അറിയിച്ചു കൊണ്ടുള്ള പരസ്യം പത്രത്തില്‍ നല്‍കിയത് ഞായറാഴ്ചയാണ്. അന്ന് തന്നെ വൈകിട്ട് നാല് മണിക്ക് ശബരിമല എക്സിക്യുട്ടീവ് ഓഫീസില്‍ ലേലം നടക്കുമെന്നായിരുന്നു പരസ്യം.

എന്നാൽ അവിടെ പരസ്യം കണ്ടു മറ്റുള്ളവർക്ക് എങ്ങനെ വരാൻ ആവുമെന്ന ചോദ്യം ഉയർന്നു.മുന്‍കൂട്ടി നിശ്ചയിച്ച വ്യാപാരികള്‍ക്ക് തന്നെ വ്യാപാരങ്ങള്‍ നല്‍കുന്നതിന് വേണ്ടിയാണ് ദേവസ്വം ഇത്തരത്തില്‍ പരസ്യം നല്‍കിയതെന്നാണ് ആക്ഷേപം. മാളികപ്പുറം ബില്‍ഡിങ്ങിലെ ഒരു ബുക്ക്സ്റ്റാളും ഞായറാഴ്ച ലേലത്തിന് നിശ്ചയിച്ചിരുന്നു. കൂടാതെ ശബരിമലയില്‍ ഇതുവരെയും ലേലത്തില്‍ പോകാത്ത ഇനങ്ങളും ഞായറാഴ്ച നാല് മണിക്ക് ലേലം ചെയ്യുമെന്ന് പരസ്യത്തില്‍ പറഞ്ഞിരുന്നു. ദേവസ്വം വെബ്സൈറ്റില്‍ വിശദ വിവരം ഉണ്ടെന്ന് പരസ്യത്തില്‍ അറിയിച്ചിരുന്നുവെങ്കിലും ഇല്ലായിരുന്നുവത്രെ.

തങ്ങള്‍ നിശ്ചയിച്ച ഏതാനും പേര്‍ക്ക് വ്യാപാരം നല്‍കുന്നതിന് ദേവസ്വം ഉദ്യോഗസ്ഥര്‍ നടത്തിയ നീക്കം ഇതോടെ പൊളിയുകയായിരുന്നു . തുടർന്ന് ലേലം മാറ്റി വെക്കുകയായിരുന്നു. ശബരിമലയിലെ അറുപത്തഞ്ചോളം ഇനങ്ങള്‍ മാത്രമെ ഇത്തവണ ഇ .ടെന്‍ഡര്‍ മുഖേന നല്‍കിയിട്ടുള്ളു. ബാക്കിയുള്ളവ പല മാര്‍ഗങ്ങളിലൂടെ മുന്‍ധാരണ അനുസരിച്ച്‌ നല്‍കുന്നുവെന്നാണ് ആക്ഷേപം. ശബരിമലയിലെ ഒരു സംഘം ഉദ്യോഗസ്ഥരാണ് ഇതിന് കൂട്ടു നില്‍ക്കുന്നതെന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button