ന്യൂഡല്‍ഹി: ഇന്ത്യ, ചൈനാ വികസനങ്ങളെ ആശങ്കപ്പെടുത്തി ദോക്ളാമില്‍ വീണ്ടും ചൈനീസ് പ്രകോപനം. സിക്കിം-ഭൂട്ടാന്-ടിബത്ത് ട്രിജംഗ്ഷനില് ശൈത്യകാലത്ത് വിന്യസിപ്പിച്ചിരിക്കുന്നത് 1,600 മുതല്‍ 1,800 പട്ടാളക്കാരെ. സൈനികരെ സ്ഥിരമായി പാര്‍പ്പിക്കാനുള്ള സംവിധാനങ്ങളും സജ്ജീകരിക്കുകയാണ്. ഹെലിപാഡുകളും താമസ സൗകര്യങ്ങളും സ്റ്റോറുകളും മറ്റും നിര്‍മ്മിക്കുന്നതായിട്ടാണ് വിവരം.
സമുദ്ര നിരപ്പില്‍ നിന്നും ഏറെ ഉയര്‍ന്നു നില്ക്കുന്ന മേഖലയില്‍ ശൈത്യകാലത്തേക്ക് ചൈനീസ് സൈനിക സാന്നിദ്ധ്യം സ്ഥിരമായി ഉണ്ടാകുമെന്ന സൂചനയാണ് നല്‍കുന്നത്. ഏപ്രില്‍-മെയ് മാസങ്ങളിലും ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലും ചൈനീസ് പട്ടാളം ദോക്ളാം മേഖലയില്‍ പെട്രോളിംഗ് നടത്തിയിരുന്നെങ്കിലും സൈനികരെ സ്ഥിരമായി നിയോഗിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ സ്ഥിരമായ സംവിധാനം വരുത്തുന്നതിലൂടെ വര്‍ഷം മുഴുവന്‍ സൈന്യത്തെ നിലനിര്‍ത്താനുള്ള സാധ്യതകളിലേക്കും അതിര്‍ത്തികള്‍ കയ്യേറാന്‍ ശ്രമം നടന്നേക്കും എന്ന തരത്തിലുള്ള ആശങ്കളിലേക്കാണ് പുതിയ സാഹചര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
ഭൂട്ടാന് അതിര്‍ത്തിയായിട്ടാണ് ദോക്ളാമിനെ വിലയിരുത്തപ്പെടുന്നത്. ഈ ജൂണില്‍ ഇവിടെ റോഡ് നിര്‍മ്മിക്കാനുള്ള ചൈനയുടെ ശ്രമത്തിനെതിരേ ഇന്ത്യ രംഗത്ത് വന്നത് ഇരു രാജ്യങ്ങളുടെയും സൈനികര്‍ നേര്‍ക്കുനേര്‍ വരുന്നതിലേക്ക് നയിച്ചിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ നുഴഞ്ഞു കയറ്റത്തില്‍ നിന്നും രക്ഷിക്കണം എന്ന ആരോപണം ഉന്നയിച്ച് ഇന്ത്യന്‍ സൈന്യം തങ്ങള്‍ സംരക്ഷിക്കുന്ന ഭൂട്ടാന് മേഖലയിലേക്ക് എത്തി ചൈനയുടെ റോഡ് നിര്‍മ്മാണത്തെ തടഞ്ഞിരുന്നു. പിന്നീട് ഇത് പ്രധാനമന്ത്രിയുടെ ചൈനാ സന്ദര്‍ശനത്തിന് മുമ്പാ നയതന്ത്രപ്രതിനിധികളിലൂടെ പരിഹരിക്കപ്പെടുകയും ചെയ്തിരുന്നു. ചൈന ഈ മേഖലയില്‍ സൈനികരെ സ്ഥിരമായി വിന്യസിക്കുന്നത് ഏറ്റവും വലിയ തലവേദനയാകുന്നത് ഇന്ത്യയ്ക്കാണ്.
Post Your Comments