ഗുരുഗ്രാം: വനിതാ ഡോക്ടറെ പീഡിപ്പിച്ച ചെയ്ത അര്‍ബുദ രോഗ വിദഗ്ദ്ധനെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ആശുപത്രിയിലെ ഓങ്കോളജിസ്റ്റായ 35 കാരനാണ് വനിതാ ഡോക്ടറും ആശുപത്രി ഉടമയുമായ 28 കാരിയെ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തത്. പരിചയക്കാരായിരുന്ന ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നെന്നും എന്നാല്‍ അയാള്‍ ഇടയ്ക്കിടെ പണം ആവശ്യപ്പെട്ടതിനാല്‍ വിവാഹത്തില്‍ നിന്നും പിന്മാറിയിരുന്നെന്നും യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കൂടാതെ തന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയും അയാളുടെ പേരില്‍ എഴുവി വെയ്ക്കണമെന്നും അയാള്‍ പറഞ്ഞിരുന്നെന്നും യുവതി വ്യക്തമാക്കി.
മെയ് 17 നാണ് ഡോക്ടര്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയതിനെ തുടര്‍ന്ന് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് തന്റെ കൈയില്‍ നിന്നും ലക്ഷങ്ങള്‍ വേണമെന്നാവശ്യപ്പെടുകയും പണം തന്നില്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറുമെന്ന് ഭീഷണിപ്പെടുത്തിയുന്നതായും പരാതിയില്‍ പറയുന്നു. അങ്ങനെ രണ്ടുപേരും വിവാഹത്തില്‍ നിന്നും പിന്മാറിയെന്നും എന്നാല്‍, എന്തോ സംസാരിക്കാനുണ്ടെന്നും പറഞ്ഞ് വ്യാഴാഴ്ച ദേവീന്ദര്‍ വിഹാറിലുള്ള പ്രതിയുടെ വീട്ടിലേക്ക് തന്നെ ക്ഷണിക്കുകയും അവിടെ വെച്ച് മയക്ക് മരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കി പീഡിപ്പിക്കുകയും ചെയ്തുവെന്ന് യുവതി പറഞ്ഞു. ബോധം വീണ്ടെടുത്ത തന്നെ ഉപദ്രവിക്കുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തതായും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു.
Post Your Comments