Latest NewsNewsIndia

യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതിനു പിന്നില്‍ പ്രധാനമന്ത്രി മോദിയുടെ റാലി : അന്വേഷണവുമായി പൊലീസ്

ലക്‌നോ: യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതിനു പിന്നില്‍ പ്രധാനമന്ത്രി മോദിയുടെ റാലി . മോദിയുടെ റാലിയില്‍ പങ്കെടുത്തതിന് യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്ന് ആരോപണം. മുത്തലാഖ് നിരോധനവുമായി ബന്ധപ്പെട്ട് നടന്ന റാലിയില്‍ പങ്കെടുത്ത് തിരികെ വീട്ടിലെത്തിയപ്പോഴാണ് ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശിനിയായ ഫൈറ എന്ന യുവതിയെ ഭര്‍ത്താവ് ഡാനിഷ് മുത്തലാഖ് ചൊല്ലിയതെന്നാണ് ആരോപണം.

താന്‍ മുത്തലാഖ് ചൊല്ലിയാല്‍ പ്രധാനമന്ത്രിക്കോ മറ്റുള്ളവര്‍ക്കോ തന്നെ ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞുകൊണ്ടാണ് മുത്തലാഖ് ചൊല്ലിയതെന്നും യുവതി പറഞ്ഞു. എന്നാല്‍ ഈ ആരോപണം യുവാവ് നിഷേധിച്ചു.

താന്‍ ഫൈറയെ മുത്തലാഖ് ചൊല്ലിയിട്ടില്ലെന്നും ഇവര്‍ക്ക് മറ്റൊരു യുവാവുമായി വിവാഹേതര ബന്ധമുണ്ടെന്നും അതിനാല്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തുകയാണുണ്ടായതെന്നും ഡാനിഷ് പറഞ്ഞു. ഭര്‍ത്താവിന് ബന്ധുവായ സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്നും അതിനാലാണ് ഇപ്പോള്‍ ഭര്‍ത്താവ് അടിസഥാനമില്ലാത്ത ആരോപണം ഉന്നയിക്കുന്നതെന്നും യുവതി പറഞ്ഞു.

യുവതിയുടെ പരാതിയേത്തുടര്‍ന്ന് സംഭവത്തേക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button