Latest NewsCricketSports

ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം

ധ​ര്‍മ​ശാ​ല: ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. ഇ​ന്ത്യ-​ശ്രീ​ല​ങ്ക ഏ​ക​ദി​ന പ​ര​മ്പ​രയാണ് ഇന്ന് തുടങ്ങുക. ടെ​സ്റ്റ്, ഏ​ക​ദി​ന പ​ര​മ്പ​ര​ക​ളി​ല്‍ നാ​ട്ടി​ല്‍ നേ​ടു​ന്ന ജ​യം ആ​വ​ര്‍ത്തി​ക്കു​ക എന്ന ലക്ഷ്യത്തോടെയാണ് ധ​ര്‍മ​ശാ​ല​യിൽ രാ​വി​ലെ 11.30 മു​ത​ലുള്ള ആദ്യ മത്സരത്തിൽ ഇന്ത്യ ഇറങ്ങുക. ആകെ മൂന്ന് മത്സരങ്ങളാണ് ഉള്ളത്. മൂ​ന്നു മ​ത്സ​ര​വും ജ​യി​ച്ചാ​ല്‍ റാ​ങ്കിം​ഗി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ മ​റി​ക​ട​ന്ന് ഇന്ത്യ ഒന്നാം സ്ഥാനം കരസ്ഥമാക്കും. വി​ശ്ര​മം അനുവദിച്ചിരിക്കുന്നതിനാൽ കോ​ഹ്‌ലിക്കു പകരം രോ​ഹി​ത് ശ​ര്‍മ​യാ​ണ് ഇന്ത്യൻ ടീമിനെ നയിക്കുക. കൂടാതെ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button