കൊളംബോ: ശ്രീലങ്കയിലെ തന്ത്രപ്രധാന തുറമുഖമായ ഹമ്പൻതോട്ട ചൈനയ്ക്ക് 99 വർഷത്തെ പാട്ടത്തിന് ഔദ്യോഗികമായി കൈമാറി. തുറമുഖത്തിന്റെ ദൈനംദിന വാണിജ്യപ്രവർത്തനം 110 കോടി ഡോളറിനു (7150 കോടി രൂപ) ചൈനയിലെ കമ്പനിക്ക് 99 വർഷത്തേക്കു പാട്ടത്തിനു നൽകാനുള്ള കരാറിൽ ശ്രീലങ്കയും ചൈനയും അടുത്തിടെ ഒപ്പുവെച്ചിരുന്നു.
തിരക്കേറിയ സമുദ്രപാതയിലുള്ള തുറമുഖം ചൈന ഏറ്റെടുക്കുന്നത് ഇന്ത്യയിലെ തുറമുഖങ്ങൾക്ക് കടുത്ത ഭീഷണിയാണ്. കൂടാതെ ഇന്ത്യൻ മഹാസമുദ്രത്തെ അഭിമുഖീകരിക്കുന്ന തുറമുഖത്തെ ചൈനയുടെ സ്വാധീനം ഇന്ത്യയുടെ പ്രതിരോധവകുപ്പിനും ഭീഷണിയാകുമെന്നാണ് സൂചന. കൊളംബോയിൽനിന്ന് 240 കിലോമീറ്റർ അകലെയാണ് ഹമ്പൻതോട്ട തുറമുഖം. 140 കോടി ഡോളർ നഷ്ടത്തിലാണ് നിലവിൽ തുറമുഖം പ്രവർത്തിക്കുന്നതെന്നും ഈ സാഹചര്യത്തിലാണ് തുറമുഖത്തിന്റെ 80 ശതമാനം ഓഹരിയും വിൽക്കുന്നതെന്നാണ് ശ്രീലങ്കയുടെ വിശദീകരണം
Post Your Comments