![gotabaya rajapaksa](/wp-content/uploads/2019/11/gotabaya-rajapaksa.jpg)
കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റായി ശ്രീലങ്ക പീപ്പിള്‍ ഫ്രണ്ട് പാര്‍ട്ടി സ്ഥാനാര്‍ഥി ഗോതാബായ രാജപക്സെ തെരഞ്ഞെടുക്കപ്പെട്ടു. 48.2 ശതമാനം വോട്ടുകള്‍ നേടിയാണ് മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ സഹോദരനും മുന്‍ പ്രതിരോധ സെക്രട്ടറിയും കൂടിയായ ഗോതാബായ രാജപക്സെ വിജയം നേടിയത്. മുഖ്യ എതിരാളിയായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ (യു.പി.ഐ.) സ്ഥാനാർഥി സജിത്ത് പ്രേമദാസ 45.3 ശതമാനം വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. മുന്‍ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ മകനാണ് ഇദ്ദേഹം. ഇടതുപക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ അണുര കുമാര ദിസ്സനായകെയാണ് മൂന്നാം സ്ഥാനത്ത്. അന്തിമ വിധി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ വോട്ട് ശതമാനത്തില്‍ നേരിയ വ്യത്യാസം വന്നേക്കും.
ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധക്കാലത്താണ് ഗോതാബായ പ്രതിരോധ സെക്രട്ടറിയായത്. തമിഴ് പുലികളെ തകര്‍ത്ത് 26 വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിൽ മഹിന്ദ രാജപക്ഷയ്‌ക്കൊപ്പംഗോതാബായയും മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. മൈത്രിപാല സിരിസേന സ്ഥാനമൊഴിഞ്ഞതോടെയാണ് ശ്രീലങ്കയില്‍ തെരഞ്ഞെടുപ്പ് നടന്നത്. ശനിയാഴ്ച പന്ത്രണ്ടായിരം പോളിങ് ബൂത്തുകളിലായി നടന്ന വോട്ടെടുപ്പിൽ 1.59 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
Also read : ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഗോതാബായയ്ക്ക് അനുകൂലമായ സാഹചര്യമെന്ന് പ്രവചനം
Post Your Comments