കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പരയിൽ രണ്ടു ഇന്ത്യക്കാർ കൂടി മരിച്ചെന്ന് സ്ഥിരീകരണം. വെമുറായ് തുൾസീറാം, എസ് ആർ നാഗരാജ് എന്നിവരാണ് മരിച്ചത്. ഇതോടെ ശ്രീലങ്കയിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം എട്ടായി. മലയാളിയായ ഒരു ശ്രീലങ്കൻ പൗരയും കൊല്ലപ്പെട്ടിരുന്നു.
We regret to confirm the deaths of two more individuals in the blasts yesterday:
– Vemurai Tulsiram
– S R Nagaraj@SushmaSwaraj— India in Sri Lanka (@IndiainSL) April 22, 2019
സ്ഫോടന പരമ്പരയെ തുടർന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ച അര്‍ദ്ധരാത്രി മുതലാണ് അടിയന്തരാവസ്ഥ. ചൊവ്വാഴ്ച്ച ദേശീയ ദു:ഖാചരണ ദിവസമായി ആചരിക്കും. അതേസമയം സെന്‍ട്രല്‍ കൊളംബോ ബസ് സ്‌റ്റേഷനില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി. 88 സ്‌ഫോടകവസ്തുക്കളാണ് ശ്രീലങ്കന്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്.
Post Your Comments