![](/wp-content/uploads/2019/04/1222014colombointernational.jpg)
കൊളംബോ: വിമാനത്താവളത്തിനു സമീപം കണ്ടെത്തിയ ബോംബ് നിര്‍വീര്യമാക്കി. ശ്രീലങ്കയിലെ കൊളംബോയില്‍ 215 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനപരമ്പരയ്ക്കു പിന്നാലെയാണ് കൊളംബോയിലെ പ്രധാന വിമാനത്താവളത്തിനു സമീപത്തുനിന്ന് പൈപ്പ് ബോംബ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടാണ് ബോംബ് കണ്ടെത്തിയത്. ഉടന്‍തന്നെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ബോംബ് നിര്‍വീര്യമാക്കുകയായിരുന്നു.
ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ മൂന്നു ക്രിസ്ത്യന്‍ പള്ളികള്‍ ഉള്‍പ്പെടെ എട്ടിടങ്ങളിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 215 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ ഒരു മലയാളി ഉള്‍പ്പെടെ നാല് ഇന്ത്യക്കാരുണ്ട്.
കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളി, പടിഞ്ഞാറന്‍ തീരനഗരമായ നെഗംബോയിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി, കിഴക്കന്‍ നഗരമായ ബട്ടിക്കലോവയിലെ സെന്റ് മിഖായേല്‍ ക്രിസ്ത്യന്‍ പള്ളി എന്നിവിടങ്ങളിലും ഹോട്ടലുകളിലുമാണ് ലോകത്തെ ഞെട്ടിച്ച ചാവേര്‍ ആക്രമണം നടന്നത്.
Post Your Comments