ന്യൂഡൽഹി: പ്രധാനമന്ത്രി പലസ്തീൻ സന്ദർശിക്കും. പശ്ചിമേഷ്യൻ പ്രശ്നം രൂക്ഷമായിരിക്കെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.പലസ്തീൻ അംബാസഡർ അഡ്നാൻ എ. അലിഹൈജ രാജ്യസഭാ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് സന്ദർശനത്തെ കുറിച്ച് സൂചന നൽകിയത്. എന്നാൽ സന്ദർശനം സമയം വ്യക്തമാക്കിയില്ല.
ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നീക്കത്തിനു പിന്നാലെയാണ് ഈ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ജൂലൈയിൽ മോദി ഇസ്രയേൽ സന്ദർശിച്ചിരുന്നു.
Post Your Comments