Latest NewsNewsIndia

നിതാരി കൂട്ടക്കൊലക്കേസില്‍ സുപ്രധാന വിധി

ന്യൂഡൽഹി: നിതാരി കൂട്ടക്കൊലക്കേസില്‍ സുപ്രധാന വിധി. പ്രതികളായ മോനിന്ദര്‍ സിംഗിനും സുരീന്ദര്‍ കോലിക്കും വധശിക്ഷ. ഗാസിയാബാദിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. അഞ്ജലി എന്ന വേലക്കാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്ന കേസിലാണ് വിധി.

പെൺകുട്ടികളെ കൊന്ന് കുഴിച്ചുമൂടിയ പ്രതികളുടെ പ്രവൃത്തി സമാനതകളില്ലാത്ത ക്രൂരതയാണെന്ന് അന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ നിതാരിയിലുള്ള മൊനീന്ദര്‍ സിംഗിന്‍റെ വീട്ടുവളപ്പില്‍ പത്തൊന്‍പത് പെണ്‍കുട്ടികളുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയ സംഭവം രാജ്യത്തെയാകെ ഞെട്ടിച്ചിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302, 376, 364 എന്നീ വകുപ്പുകളാണ് ഇരുവർക്കുമെതിരെ പ്രധാനമായും ചുമത്തിയിരുന്നത്. ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ പ്രത്യേക കോടതി ഇരുവർക്കും വധശിക്ഷ വിധിച്ചിരുന്നു. പിങ്കി സര്‍ക്കാര്‍ എന്ന ഇരുപതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊല്ലപ്പെടുത്തിയെന്ന കേസിലായിരുന്നു അത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button