സാന്‍ഫ്രാന്‍സിസ്‌കോ: ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാം ഒരു സ്വതന്ത്ര മെസേജിങ് ആപ്ലിക്കേഷന്‍ പുറത്തിറങ്ങാനൊരുങ്ങുന്നു. ‘ഡയറക്റ്റ്’ എന്ന പേരിലാണ് പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കുന്നത്. ഇതോടെ ഇന്‍സ്റ്റാഗ്രാം ആപ്ലിക്കേഷനില്‍ നിന്നും സന്ദേശങ്ങള്‍ അയക്കാനുള്ള സൗകര്യം നീക്കം ചെയ്യുമെന്നാണ് സൂചന.
നേരിട്ട് ക്യാമറയിലേക്ക് തുറന്നുവരുന്ന ആപ്ലിക്കേഷനായിരിക്കും ‘ഡയറക്റ്റ്’. ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഇന്‍സ്റ്റാഗ്രാം ആപ്ലിക്കേഷനിലെ ഇന്‍ബോക്‌സ് അപ്രത്യക്ഷമാവും. പകരം നേരിട്ട് ഡയറക്റ്റ് ആപ്ലിക്കേഷന്‍ ഉപയോഗിക്കേണ്ടിവരും. കഴിഞ്ഞ നാല് വര്‍ഷമായി ഇന്‍സ്റ്റാഗ്രാമിനകത്ത് തന്നെയാണ് ‘ഡയറക്റ്റ്’ വളര്‍ന്നത്. അത് പ്രത്യേകമായി നിലകൊണ്ടാല്‍ കൂടുതല്‍ മികച്ചതാകുമെന്നും കമ്പനിയുടെ പ്രോഡക്റ്റ് മാനേജർ ഹേമൽ ഷാ വ്യക്തമാക്കുന്നു.
Post Your Comments