തിരുവനന്തപുരം: ഇഷ്ടപ്പെട്ട വിശ്വാസം സ്വീകരിക്കാം തെറ്റില്ല, അത് വ്യക്തി സ്വാതന്ത്ര്യം. പക്ഷേ അതാരെയും മുറിവേല്‍പ്പിച്ചുകൊണ്ടാകരുത്. സ്വന്തം മാതാപിതാക്കളുടെ മനസ്സ് വിഷമിപ്പിച്ച് ലോകത്താരും യാതൊന്നും നേടിയിട്ടില്ലെന്ന പരമ സത്യം ആരും മറക്കരുതെന്ന് അഖില ഹാദിയ വിഷയത്തിൽ കെ ടി ജലീലിന്റെ പ്രസ്താവന. നൊന്ത് പ്രസവിച്ച മാതാവിനും പോറ്റി വളര്‍ത്തിയ പിതാവിനും മക്കള്‍ കൈവിട്ടു പോകുമ്പോഴുള്ള ഹൃദയവേദന ലോകത്തേത് മാപിനി വെച്ച് നോക്കിയാലും അളന്ന് തിട്ടപ്പെടുത്താന്‍ കഴിയാവുന്നതിലപ്പുറമാണ്.’ആരാന്റെമ്മക്ക് ഭ്രാന്തായാല്‍ കാണാന്‍ നല്ല ചേലെന്ന് ” നാട്ടിലൊരു ചൊല്ലുണ്ട്. അതാണ് ഇവിടെയും.
അഖില ഹാദിയയെ മുന്‍നിര്‍ത്തി ആദര്‍ശ വിജയം കൊണ്ടാടുന്നവര്‍ മറിച്ച് സംഭവിക്കുന്ന ഒരു മുസ്ലിം കുടുംബത്തിന്റെ സ്ഥാനത്തു നിന്ന് ഒരു നിമിഷം ആലോചിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം വിമര്‍ശിച്ചു. അഖില ഹാദിയയുടെ പേരില്‍ മതം പറഞ്ഞ്, മതത്തിനുവേണ്ടി മുതലെടുപ്പ് നടത്തി ജിവിക്കുന്നവരെ അദ്ദേഹം രൂക്ഷമായാണ് വിമർശിച്ചത്. ഹാദിയയെ പച്ചയും ( ലീഗിന്റെ പച്ചയല്ല ) അശോകനെ കാവിയും (ആർ എസ് സിന്റെ കാവി ) പുതപ്പിക്കുന്നവരോട് സവിനയം എന്ന് പറഞ്ഞാണ് അദ്ദേഹത്തിൻറെ ഫേസ് ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
ഒരു പ്രവാചകനും വേദഗ്രന്ഥവും സ്വര്‍ഗ്ഗലബ്ധി സാദ്ധ്യമാകാന്‍ സഹോദര മതസ്ഥനായ ഒരാളെ തന്റെ മതത്തിലേക്ക് കൊണ്ട് വരണമെന്ന് നിബന്ധന വെച്ചിട്ടില്ല. ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന എല്ലാ മതങ്ങങ്ങളും വേദപ്രമാണങ്ങളും വ്യത്യസ്ത കാലഘട്ടങ്ങളില്‍ വിവിധ സമൂഹങ്ങളില്‍ ഒരു ലക്ഷത്തിലധികം വരുന്ന പ്രവാചകന്മാരിലൂടെ ദൈവത്തില്‍ നിന്ന് അവതീര്‍ണ്ണമായിട്ടുള്ളതാണെന്ന് കരുതിയാല്‍ തീരുന്ന പ്രശ്‌നമേ നാട്ടിലുള്ളു എന്നും അദ്ദേഹം പറഞ്ഞു.
പോസ്റ്റിന്റെ പൂർണ്ണ രൂപം:
Post Your Comments