ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ തട്ടയില്‍ ബോട്ട് മുങ്ങി 21 പേര് മുങ്ങിമരിച്ചു. മതചടങ്ങുകള്‍ക്കായി പോകുകയായിരുന്ന സൂഫി വിശ്വാസികള്‍ സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്. അനുവദനീയമായതിലും അധികം ആളുകള്‍ കയറിയതാണ് അപകടത്തിനു കാരണമെന്നാണ് കരുതുന്നത്.
നിരവധി പേരെ കാണാതാകുകയും ചെയ്തു. ബോട്ടില്‍ എഴുപതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഇരുപതോളം പേരെ രക്ഷപെടുത്തി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments