Latest NewsIndiaNews

അഭിമാനനിമിഷം; കുംഭമേള യുനെസ്‌കോയുടെ പട്ടികയില്‍

ന്യൂഡല്‍ഹി: യുനെസ്‌കോ തയ്യാറാക്കിയ മാനവികതയുടെ അവര്‍ണനീയ സാംസ്‌കാരിക പൈതൃകങ്ങളുടെ പ്രാതിനിധ്യ പട്ടികയില്‍ ഇടം നേടി കുംഭമേള. ദക്ഷിണ കൊറിയയിലെ ജെജുവില്‍ നടന്ന 12-ാമത് സമ്മേളനത്തിലാണ് ഇന്റര്‍ ഗവണ്‍മെന്റല്‍ കമ്മിറ്റി കുംഭമേളയെ തെരഞ്ഞെടുത്തതായി വിദേശകാര്യമന്ത്രാലയമാണ് അറിയിച്ചത്.

അലഹാബാദ്, ഹരിദ്വാര്‍, ഉജ്ജയിന്‍, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുന്നത്. ആചാരങ്ങള്‍, പ്രതിനിധാനങ്ങള്‍, വിവിധ സമൂഹങ്ങളുടെ അറിവുകളും കഴിവുകളും തുടങ്ങിയവയാണ് അവര്‍ണനീയമായ സാംസ്‌കാരിക പൈതൃകങ്ങളായി കണക്കാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button