കാത്തിരിപ്പുകൾക്ക് വിരാമം പുത്തൻ അപ്പാച്ചെ RR 310യെ വിപണിയിൽ അവതരിപ്പിച്ച് ടിവിഎസ്. ബി.എം.ഡബ്ല്യു G310R മോഡലിന്റെ അടിസ്ഥാനത്തിൽ നിർമിച്ച എന്‍ട്രി ലെവല്‍ സ്പോര്‍ട്സ് ബൈക്ക് ചെന്നൈയില്‍ നടന്ന ചടങ്ങിലാണ് ടിവിഎസ് അരങ്ങിലെത്തിച്ചത്.
35 വര്‍ഷത്തെ ടിവിഎസ് റേസിങ്ങിന്റെ അനുഭവ പരിചയത്തിൽ സ്റ്റിഫ് അലൂമിനിയം ഫ്രെയിമില്‍ കാര്‍ബണ്‍-ഫൈബര്‍ മെറ്റീരിയല്‍ ഉപയോഗിച്ചാണ് വാഹനത്തിന്റെ ബോഡി പൂര്‍ണമായും നിര്‍മിച്ചത്. എന്‍ജിനടക്കം ബിഎംഡബ്യു G 310 R-ല്‍ നിന്ന് പല ഘടകങ്ങളും അതേപടി ഉള്‍ക്കൊണ്ടാണ് RR310 വിപണിയിൽ എത്തിയത്. 313 സി.സി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 34 ബി.എച്ച്.പി കരുത്തും 28 എന്‍.എം ടോര്‍ക്കും നൽകി ഇവനെ കരുത്തനാക്കുന്നു.
6 സ്പീഡ് ഗിയർ ബോക്സ് പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ അപ്പാച്ചെയെ 2.63 സെക്കന്‍ഡില്‍ പ്രാപ്‍തനാക്കുന്നു.മണിക്കൂറില്‍ 165 കിലോമീറ്ററാണ് പരമാവധി വേഗത. സ്പ്ലിറ്റ് സീറ്റ്, ഹൈ പെര്‍ഫോമെന്‍സ് ടയര്‍, പെറ്റല്‍ ഡിസ്ക്, സ്റ്റാന്‍േര്‍ഡ് ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നിവ മറ്റു പ്രത്യേകതകൾ.
ടിവിഎസ് മോട്ടോഴ്സിന്റെ തമിഴ്നാട്ടിലെ ഹെസൂരിലുള്ള നിര്‍മാണശാലയിലാണ് പുതിയ ടിവിഎസ്സിന്റെ നിർമാണം. 2.05 ലക്ഷം രൂപ എക്സ്ഷോറും വിലയുള്ള അപ്പാച്ചെ RR 310യ്ക്ക് കെടിഎം ഡ്യൂക്ക് RC 390, കവസാക്കി നിഞ്ച 300, യമഹ R3, ബെനെലി 302R എന്നിവയാണ് പ്രധാന എതിരാളികള്‍
Post Your Comments