തിരുവനന്തപുരം: ഓഖി ദുരിതബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് ലത്തീൻ സഭ തള്ളി. പാക്കേജ് പുനഃപരിശോധിക്കണമെന്നും പാക്കേജ് മത്സ്യതൊഴിലാളികളെ അപഹസിക്കുന്നതാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ലത്തീന്‍ രൂപതാ വികാരി യൂജിന്‍ പെരേര വ്യക്തമാക്കി. പാക്കേജ് തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാം തുടക്കം മുതല്‍തന്നെ പരാജയമായിരുന്നു. പുനരധിവാസത്തിന്റെ കാര്യത്തിലും ഈ നിലപാടാണ് തുടരുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ഉത്തരവാദിത്വപ്പെട്ടവരുമായി ആലോചിച്ച് വേണം പാക്കേജിന് രൂപം നൽകേണ്ടതെന്നും വികാരി യൂജിന്‍ പെരേര പറയുകയുണ്ടായി. കഴിഞ്ഞ ദിവസമാണ് ഓഖി ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം പത്തുലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി ഉയര്‍ത്തിയിരുന്നു.
Post Your Comments