Latest NewsIndiaNews

ഡല്‍ഹി ജമാ മസ്ജിദ് യമുനാ ദേവി ക്ഷേത്രമെന്ന് ബി.ജെ.പി നേതാവ്; രൂക്ഷ വിമര്‍ശനവുമായി മതപണ്ഡിതന്‍

ന്യൂഡല്‍ഹി•ഭൂതകാലത്ത് 6,000 ത്തോളം സ്ഥലങ്ങളെങ്കിലും മുഗള്‍ രാജാക്കന്മാര്‍ കൈയ്യേറിയിട്ടുണ്ടെന്നും തലസ്ഥാനം മുഗള്‍ രാജാക്കന്മാര്‍ കൈയ്യടക്കും മുന്‍പ് ഡല്‍ഹി ജമാ മസ്ജിദ് യമുനാ ദേവി ക്ഷേത്രമായിരുന്നുവെന്നും ബി.ജെ.പി നേതാവ് വിനയ് കത്യാര്‍.

17 ാം നൂറ്റാണ്ടിലെ ഈ മോസ്ക് നിര്‍മ്മിച്ചത് താജ് മഹലും, ചുവപ്പുകോട്ടയും തീര്‍ത്ത ഷാജഹാനാണ്.

“6,000 ത്തോളം സ്ഥലങ്ങളെങ്കിലും മുഗള്‍ ചക്രവര്‍ത്തിമാര്‍ തകര്‍ത്തു. താജ്മഹല്‍ തേജോ മഹാലായ ആയിരുന്ന പോലെ ഡല്‍ഹി ജമാ മസ്ജിദ് യമുനാ ദേവി ക്ഷേത്രമായിരുന്നു”- കത്യാര്‍ പറഞ്ഞതായി എന്‍.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബി.ജെ.പി നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആള്‍ ഇന്ത്യ ഇമാം ഫെഡറേഷന്‍ രംഗതെത്തി. ഭരണകക്ഷിയായ ബി.ജെ.പി വെറുപ്പിന്റെ രാഷ്ട്രീയം കളിക്കുകയാണെന്നും രാജ്യത്ത് ഭീകരത പടര്‍ത്തുകയാണെന്നും ഇമാം സാജിദ് റാഷിദി പറഞ്ഞു.

അവര്‍ക്ക് ഈ രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കി മാറ്റണം. എന്നാല്‍ ബഹുസ്വരമായ ഈ രാജ്യം ഹിന്ദുരാഷ്ട്രമായി മാറില്ലെന്നും ഇമാം പറഞ്ഞു.

അയോധ്യാ പ്രശ്നം പരിഹരിക്കപ്പെടുകയും രാമക്ഷേത്രം നിർമിക്കപ്പെടുകയും ചെയ്താലും, അതിനു ശേഷം ഉടനെ ബി.ജെ.പി ജമാ മസ്ജിദും കാശിയും ആവശ്യപ്പെട്ട് തുടങ്ങുമെന്നും ഇമാം സാജിദ് റാഷിദി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞദിവസം അയോധ്യ കേസില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി 2018 ഫെബ്രുവരി 8 ലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button