ലണ്ടന്‍: പ്രധാനമന്ത്രി തെരേസ മെയിയെ വധിക്കാനുള്ള ഐ.എസ് ഭീകരരുടെ പദ്ധതി ബ്രിട്ടീഷ് സുരക്ഷ സേന തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് ലണ്ടനിലെ ഭീകരവിരുദ്ധ സേന രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നഇൗമുര്റഹ്മാന്(20), മുഹമ്മദ് ആഖിബ് ഇംറാന്‍(21) എന്നിവരാണ് അറസ്റ്റിലായത്.
ഭീകരക്കുറ്റം ചുമത്തിയ ഇവരെ ലണ്ടന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇവരെ ഇൗമാസം 20വരെ റിമാന്‍ഡ് ചെയ്തു. ഡൗണിങ് സ്ട്രീറ്റില്‍ സ്ഫോടനം നടത്താനായിരുന്നു ഭീകരര്‍ പദ്ധതിയിട്ടിരുന്നത്. ഡൗണിങ് സ്ട്രീറ്റിലെത്തിയ ഇവര്‍ ബാഗില്‍ ഒളിപ്പിച്ചിരുന്ന ബോംബ് ഗേറ്റിലൂടെ അകത്തേക്ക് എറിയുകയും കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
തുടര്‍ന്ന് പൊലീസ് പിടികൂടിയ ഇവരെ ലണ്ടനിലും ബര്‍മിങ്ഹാമിലും തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. നവംബര്‍ 28ന് പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റില്‍ ബോംബ് വെച്ച് തെരേസയെ വധിക്കാനായിരുന്നു അക്രമികള്‍ പദ്ധതിയിട്ടിരുന്നത്. ഭീകരവാദകുറ്റം ചുമത്തി ഇരുവരെയും ബുധനാഴ്ച വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതില്‍ ഹാജരാക്കി. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ബ്രിട്ടനില്‍ ഒമ്ബത് ഭീകരാക്രമണങ്ങള്‍ പരാജയപ്പെടുത്തിയതായി സേനതലവന്‍ അറിയിച്ചു.
Post Your Comments