ലണ്ടന്‍ : ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജി പ്രഖ്യാപിച്ചു. അടുത്ത വെള്ളിയാഴ്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനമൊഴിയും. മേ കൊണ്ടു വന്ന ബ്രക്‌സിറ്റ് കരാറുകള്‍ പാര്‍ലമെന്റ് മൂന്ന് വട്ടം തള്ളിയിരുന്നു. പാര്‍ട്ടി പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തുംവരെ മേ നേതൃസ്ഥാനത്ത് തുടരും.
2016ല്‍ ബ്രിട്ടീഷ് ജനത തീരുമാനിച്ച ബ്രക്‌സിറ്റ് നടപ്പിലാക്കാന്‍ തനിക്ക് കഴിയുന്നതെല്ലാം ചെയ്‌തെന്നും ഇതിനു സാധിക്കാത്തതിനാലാണ് സ്ഥാമൊഴിയുന്നതെന്നും ഔദ്യോഗിക വസതിയായ ഡൌണിംങ് സ്ട്രീറ്റിലെ പത്താം നമ്പര്‍ വസതിക്കു മുന്നില്‍ നടത്തിയ വികാരപരമായ പ്രസ്താവനയില്‍ അവര്‍ വ്യക്തമാക്കി.
ബ്രക്‌സിറ്റ് നടപ്പാക്കാനാകാത്തത് തികച്ചും നിരാശാജനകമായ കാര്യമാണെന്നും അവര്‍ വിവരിച്ചു. പുതിയ പ്രധാനമന്ത്രിക്ക് രാജ്യതാല്‍പര്യത്തിന് അനുശ്രുതമായി ബ്രക്‌സിറ്റ് നടപ്പിലാക്കാന്‍ സാധിക്കട്ടെയെന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് തെരേസ മേയ് പറഞ്ഞു.
Post Your Comments