പ്രതിരോധ സെക്രട്ടറി ഗവിന്‍ വില്ല്യംസിനെ ബ്രട്ടീഷ് പ്രധാനമന്ത്രി തെരേസ മെ പുറത്താക്കി. ദേശീയ സുരക്ഷ കൗണ്‍സില്‍ യോഗത്തിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ഗവിന്‍ വില്യംസിനെതിരായ ആരോപണം. ലണ്ടനില്‍ വാവെയ് ഗ്രൂപ്പിന് 5ജി നെറ്റുവര്‍ക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ന്നതിലാണ് നടപടി.
ചൈനീസ് കമ്പനിയായ വാവെയ് യുമായുള്ള ഇടപാട് ദേശസുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് ഡെയ്‌ലി ടെലഗ്രാഫ് വാര്‍ത്ത പുറത്ത് വിട്ടതിന് പിന്നാലെയായിരുന്നു അന്വേഷണം പ്രഖ്യാപിച്ചത്.
ഉന്നതതല യോഗത്തിലെ വിവരങ്ങള്‍ പുറത്തായതില്‍ പ്രതിരോധ സെക്രട്ടറിക്കെതിരെ വിശ്വസനീയമായ തെളിവുണ്ടെന്ന് പ്രധാനമന്ത്രി തെരേസ മെ പ്രതികരിച്ചു. എന്നാല്‍ ആരോപണങ്ങള്‍ വില്യംസണ്‍ നിഷേധിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം വേണമെന്ന് ഗവിന്‍ വില്യംസണ്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഏതെങ്കിലും തരത്തിളുള്ള ചാര പ്രവൃത്തിയിലോ ദേശവിരുദ്ധ പ്രവൃത്തിയിലോ ഏര്‍പ്പെട്ടിട്ടില്ലെന്ന് വാവേയ് കമ്പനി പ്രതികരിച്ചു.
Post Your Comments