ലണ്ടന്‍ : ബ്രെക്‌സിറ്റ് വിഷയത്തില്‍ അവസാന ചര്‍ച്ചയും അലസി. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനും തമ്മില്‍ നടത്തിയ അവസാന ഒത്തുതീര്‍പ്പ് ചര്‍ച്ചയാണ് അലസിപ്പിരിഞ്ഞത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടിക്കും തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് നേതാക്കള്‍ ചര്‍ച്ചക്ക് തയ്യാറായത്. അതിനിടെ നേതാക്കളുടെ കൂടിക്കാഴ്ചയില്‍ പ്രതിഷേധവുമായി ലേബര്‍ പാര്‍ട്ടിയിലെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെയും ഒരു വിഭാഗം രംഗത്തെത്തി. ബ്രെക്‌സിറ്റ് വിഷയത്തില്‍ ഒത്തുതീര്‍പ്പിലെത്തുക എന്ന ഉദ്ദേശത്തോടെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസമേയും ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനും കൂടിക്കാഴ്ച നടത്തിയത്.
ബ്രെക്‌സിറ്റ് വിഷയത്തിലെ നിലപാടുകളാണ് ലേബര്‍ പാര്‍ട്ടിക്കും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും തിരിച്ചടിയായത് എന്ന വിലയിരുത്തലാണ് ഇരു പാര്‍ട്ടികള്‍ക്കുമുള്ളത്. ബ്രെക്‌സിറ്റില്‍ ഇരു കൂട്ടര്‍ക്കും സ്വീകാര്യമായ ഒത്തുതീര്‍പ്പിലെത്തുക എന്നതായിരുന്നു ചര്‍ച്ചയുടെ ഉദ്ദേശം ഈ നീക്കങ്ങള്‍ക്കാണ് ലേബര്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം തടയിട്ടത്.
ബ്രെക്‌സിറ്റ് വിഷയത്തില്‍ തെരേസ മേയിലുള്ള എല്ലാ വിശ്വാസവും നഷ്ടമായെന്ന് ലേബര്‍ പാര്‍ട്ടി ചാന്‍സിലര്‍ ജോണ്‍ മക്‌ഡെനല്‍ പറഞ്ഞു. ഏതു തരം ഉടമ്പടിയാണെങ്കിലും ഒരിക്കല്‍ കൂടി ജനഹിത പരിശോധനക്ക് വിധേയമാക്കണമെന്നതാണ് ഒരു വിഭാഗത്തിന്റെ പക്ഷം. ഒക്ടോബര്‍ 31 ആണ് ബ്രെക്‌സിറ്റ് നടപ്പാക്കേണ്ട അവസാന തീയതി.
Post Your Comments