ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വേണ്ടി വന്നാല്‍ പിരിച്ചു വിടുമെന്നു കായിക മന്ത്രി ദയാസിരി ജയസേകര. നിരവധി ആശയങ്ങളാണ് മുന്‍ താരങ്ങളായ കുമാര സംഗക്കാര, മഹേല ജയവര്‍ദ്ധനേ ,അരവിന്ദ ഡിസില്‍വ എന്നിവര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ഇതിലൂടെ ലങ്കന്‍ ക്രിക്കറ്റിനെ പുനരുദ്ധീകരിക്കാന്‍ സാധിക്കും. പക്ഷേ ഈ ആശയങ്ങള്‍ നടപ്പാക്കുന്നതില്‍ ബോര്‍ഡ് വിമുഖത പ്രകടിപ്പിക്കുകയാണ്. ഇതാണ് ബോര്‍ഡ് പിരിച്ചു വിടാന്‍ ചിന്തിക്കാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്നു മന്ത്രി വ്യക്തമാക്കി. ബാര്‍ഡിലുള്ള വോട്ടുകളുടെ എണ്ണം 140ല്‍ നിന്ന് 75 ആക്കി കുറയ്‌ക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments