
കൊളംബോ: വാതുവയ്പ്പിനെ തുടര്‍ന്നു വിലക്കിയ പ്രശസ്ത ക്രിക്കറ്റ് താരത്തിനു പ്രാദേശിക മത്സരങ്ങളില്‍ കളിക്കാന്‍ അനുമതി. പ്രശസ്ത ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ചമര സില്‍വയ്ക്കാണ് പ്രാദേശിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ചമര സില്‍വയ്ക്ക് ഇതു സംബന്ധിച്ച അനുമതി നല്‍കിയത്. ക്രിക്കറ്റിന്റെ സര്‍വ മേഖലകളില്‍ നിന്നും താരത്തെ വാതുവയ്പ് സംബന്ധമായ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നു വിലക്കിയിരുന്നു. രണ്ടു വര്‍ഷത്തേക്കാണ് ചമര സില്‍വയെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയത്.
പനദുര ക്രിക്കറ്റ് ക്ലബും കലുതര ഫിസിക്കല്‍ കള്‍ച്ചറല്‍ ക്ലബും തമ്മില്‍ നടന്ന മത്സരത്തില്‍ ചരമ സില്‍വ വാതുവയ്പ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍.
Post Your Comments