ശ്രീലങ്കയുടെ ഫാസ്റ്റ് ബൗളിംഗ് കൺസൾട്ടന്റ പദവിൽ ചാമിന്ദ വാസ് തുടരുമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. വാസുമായുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുവെന്ന് ബോർഡ് അറിയിച്ചു. വിദേശ താരങ്ങൾക്ക് നൽകുന്ന വേതനം തദ്ദേശീയ കോച്ചുകൾക്കും നൽകണമെന്ന ആവശ്യം ബോർഡ് നിരസിച്ചതോടെയാണ് വാസ് നേരത്തെ രാജി വെച്ചത്. ശ്രീലങ്കയുടെ വിൻഡീസ് പര്യടനത്തിന് തൊട്ടുമുമ്പായിരുന്നു വസിന്റെ ഈ നീക്കം. തുടർന്ന് ലങ്കൻ ബോർഡിലെ സീനിയർ ഒഫീഷ്യലുകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് വാസ് തന്റെ രാജി പിൻവലിച്ചതായി അറിയിച്ചത്.
വിദേശ കോച്ചുമാർക്ക് നൽകുന്ന അത്രയും വേതനം ലങ്കൻ കോച്ചുമാർക്കും നൽകണമെന്നായിരുന്നു വാസിന്റെ ആവശ്യം. അതേസമയം, ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര വെസ്റ്റ്ഇൻഡീസ് തൂത്തുവാരിയത് ടീമിന് തിരിച്ചടിയായിട്ടുണ്ട്. പരമ്പരയിലെ അവസാനത്തേയും മൂന്നാമത്തെയും മത്സരത്തിൽ വിൻഡീസ് അഞ്ച് വിക്കറ്റിനാണ് ലങ്കയെ തളച്ചത്.
Post Your Comments