കാറുകള്‍ക്ക് വന്‍ ഡിസ്കൗണ്ട് പ്രഖ്യാപിച്ച് വാഹനനിർമാതാക്കൾ. മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്സ്, ഹ്യൂണ്ടായ്, ഫോക്സ് വാഗണ്‍, ഓഡി എന്നീ കമ്പനികളാണ് വാഹനങ്ങൾക്ക് വില കുറച്ചിരിക്കുന്നത്. മാരുതിയുടെ എഎംടി വേരിയന്റ് വിഭാഗങ്ങള്‍ക്ക് 4500 മുതല്‍ 55000 വരെയും സിയാസ് പെട്രോള്‍ മോഡലിന് 70000 വും ഡീസല്‍ മോഡലിന് 85000 രൂപ വരെയും ഇഗ്നിസിന് 40,000 രൂപ വരെയുമാണ് ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ടാറ്റയുടെ ഹാച്ച്ബാക്ക് മോഡലായ ടിയാഗോ 26,000 രൂപയും സ്റ്റൈല്‍ബാക്ക് ടിയാഗോക്ക് 32000 രൂപയും എസ് യു വി മോഡലായ ഹെക്സയ്ക്ക് 78,000 രൂപയും ടാറ്റയുടെ ഉയര്‍ന്ന മോഡലായ സഫാരി സ്റ്റോമിന് 1 ലക്ഷം രൂപവരെയുമാണ് ഡിസ്കൗണ്ട്. ഇയോണ്‍ ഐ 10, ഐ 20, ഇലന്റ്രാ, എക്സെന്ന്റ് തുടങ്ങിയ മോഡലുകളുടെ വിലയാണ് ഹ്യൂണ്ടായ് കുറച്ചിരിക്കുന്നത്. ഗ്രാന്റ് ഐ 10 പെട്രോള്‍,ഡീസല്‍ വേരിയന്റുകള്‍ക്ക് 75,000, 90,000 എന്ന നിരക്കിലാണ് ഹ്യൂണ്ടായ് വില കുറിച്ചിരിക്കുന്നത്.
വാഗണ്‍ വെന്റോയുടെ പ്രീമിയം സിഡാനില് 1.1 ലക്ഷം രൂപയുടെ ഡിസ്കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പോളോയ്ക്ക് 60,000 രൂപ വരെയാണ് ഡിസ്കൗണ്ട്. ഓഡി എ3, എ5, എ6 എന്നീ മോഡലുകള്‍ക്കും എസ് യു വി കൃൂ 3 ക്കുമാണ് ഡിസ്കൗണ്ട് നല്‍കിയിരിക്കുന്നത്. മൂന്ന് ലക്ഷം മുതല്‍ 8.85 ലക്ഷം വരെയാണ് ഡിസ്കൗണ്ട്
Post Your Comments