മനില: മാരകമായ ഡെങ്കിപ്പനിക്കെതിരെയുള്ള പ്രതിരോധ വാക്സിന് കുത്തിവയ്പ് നിര്‍ത്തിവച്ചു. ഫിലിപ്പീന്‍സിലാണ് കുത്തിവയ്പ്പ് നിർത്തിവച്ചത്. ഫ്രഞ്ച് ഔഷധക്കമ്പനിയായ സനോഫി ആദ്യമായി രോഗം ബാധിക്കുന്നവര്‍ക്ക് ഡെങ്ക്വാക്സിയ വാക്സിന് ഗുണകരമല്ലെന്നു അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.
ഡെങ്ക്വാക്സിയ ലോകത്തിലെ ആദ്യത്തെ അംഗീകൃത ഡെങ്കി പ്രതിരോധ വാക്സിനാണ്. 73,000 കുട്ടികള്‍ക്കാണു ഫിലിപ്പീന്‍സില്‍ വാക്സിന് കുത്തിവച്ചത്. സര്‍ക്കാര്‍, വാക്സിന് ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
Post Your Comments