Latest NewsNewsIndia

രാമജന്മഭൂമിയിൽ സേവനം നടത്തി രാമഭക്തരായി മാറിയ അബ്ദുൾ വാഹീദും,സാദിഖ് അലിയും,മെഹബൂബും

അയോദ്ധ്യ: രാമജന്മഭൂമിയിൽ പതിറ്റാണ്ടുകളായി സേവനം നടത്തുന്ന ചിലരുണ്ട്. പ്രത്യേകത എന്തെന്നാൽ അടിപതറാത്ത രാമഭക്തരായ ഇവർ അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രാർത്ഥിക്കാനുള്ള അവസരം ലഭിച്ചാൽ മഹാ ഭാഗ്യം എന്ന് കരുതുന്നവരാണ്. അബ്ദുൾ വാഹീദും,സാദിഖ് അലിയും,മെഹബൂബും പല ജോലികൾക്കായി ഇവിടെ നിയോഗിക്കപ്പെട്ടവരായിരുന്നു.

അയോദ്ധ്യയിലെ അറ്റകുറ്റപ്പണികൾ നടത്താൻ ഒരു മഴക്കാലത്ത് പൊതുമരാമത്ത് വകുപ്പ്, വെൽഡറായ അബ്ദുൾ വാഹിദിനെ ചുമതലപ്പെടുത്തുകയായിരുന്നു. അന്നുമുതൽ ഇന്നുവരെ രാമസേവകനായി, ഇവിടുത്തെ സംരക്ഷകനായി വാഹിദുമുണ്ട്.രാമജന്മഭൂമിയിലെ പുരോഹിതന്റെ ആവശ്യപ്രകാരം ശ്രീരാമന്റെ ബാലപ്രതിഷ്ഠക്കുള്ള വേഷങ്ങൾ ഒരുക്കുന്നതിനാണ് ടെയ്ലർ സാദിഖ് അലി ഇവിടെയെത്തിയത്. അങ്ങനെ രാമന് വേഷങ്ങൾ ഒരുക്കി അലിയും ഇവിടെ സേവനം നടത്തുകയാണ്.

രാമജന്മഭൂവിൽ വച്ച് ഭഗവാനെ ആരാധിക്കാൻ എല്ലാവർക്കും അവസരം ഉണ്ടാകണമെന്ന പ്രാർത്ഥനയാണ് അലിക്കുള്ളത്. 1995 ൽ രാമജന്മഭൂമിയിലെ കമ്മ്യൂണിറ്റി പാചകശാലയിലേക്ക് ശുദ്ധജലമെത്തിച്ചു കൊണ്ട് തുടങ്ങിയതാണ് മെഹബൂബ് എന്ന സഹോദരന്റെ ജീവിതം. ഒരു നിയോഗം പോലെ രാമഭക്തരായി മാറിയ ഇവർക്ക് ഇപ്പോൾ വിശ്വാസമുണ്ട്, ഒരിക്കൽ ഈ പുണ്യഭൂമിയിൽ രാമക്ഷേത്രം ഉയരുമെന്ന്..

shortlink

Related Articles

Post Your Comments

Related Articles


Back to top button