ലക്നോ: ബാബറി മസ്ജിദ് തകർത്തത് കോൺഗ്രസെന്ന് ബിജെപി നേതാവ് വിനയ് കത്യാർ. ബാബറി മസ്ജിദ് പൊളിക്കാൻ ഗൂഢാലോചന നടത്തിയത് കോൺഗ്രസാണ്. യുപിയിലെ ബിജെപി സർക്കാരിനെ പുറത്താക്കാനായിരുന്നു നീക്കം. ഇന്ത്യയിൽ ഇനിയൊരു മസ്ജിദും തകരില്ലെന്നും വിനയ് കത്യാർ പറഞ്ഞു. ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസിൽ കുറ്റവിമുക്തരായവരിൽ പെടുന്നയാളാണ് വിനയ് കത്യാറും.
Also read : രാഹുല്‍ ഗാന്ധി അറസ്റ്റില്‍ : വന്‍ പ്രതിഷേധം
കഴിഞ്ഞ ദിവസമാണ് ബാബറി മസ്ജിദ് നിർണായക വിധി വന്നത്. മുതിര്‍ന്ന ബി.ജെ.പി നേതാക്കളുമായ എല്‍.കെ.അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിംഗ്, ഉമാ ഭാരതി എന്നിവരുള്‍പ്പെടെയുള്ള പ്രതികളെയാണ് വെറുതെ വിട്ടത്. ലക്നൗവിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. സിബിഐ മുന്നോട്ട് വച്ച വാദങ്ങളെല്ലാം തള്ളിയാണ് കോടതീയുടെ ഉത്തരവ്. കേസില്‍ 28 വര്‍ഷത്തിനു ശേഷമാണ് വിധി വന്നത്. ആകെ 48 പ്രതികളുണ്ടായിരുന്ന കേസില്‍ 16 പേര് വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു.മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടായിരത്തോളം പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്.
ഗൂഢാലോചനയില്‍ പങ്കില്ലെന്നും മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി തങ്ങളെയും പ്രതികളാക്കിയെന്നുമാണ് അദ്വാനിയും ജോഷിയും വാദിച്ചത്.അദ്വാനി,മുരളീ മനോഹര്‍ ജോഷി എന്നിവരുള്‍പ്പെടെ ബി.ജെ.പി, സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ആദ്യം ചുമത്തിയിരുന്നത്. 2001ല്‍ പ്രത്യേക സി.ബി.ഐ കോടതി ഗൂഢാലോചനക്കുറ്റത്തില്‍ നിന്ന് ഇവരെ ഒഴിവാക്കിയിരുന്നു. 2010ല്‍ അലഹബാദ് ഹൈക്കോടതി അത് ശരിവച്ചു. എന്നാല്‍ സുപ്രീംകോടതി 2017ല്‍ അലഹബാദ് ഹൈക്കോടതി വിധി അസാധുവാക്കി. ഭരണഘടനയുടെ 142ാം വകുപ്പ് പ്രകാരമുള്ള അസാധാരണ അധികാരം ഉപയോഗിച്ച് ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിച്ചു. അതേവര്‍ഷം പ്രത്യേക സി.ബി.ഐ കോടതി ഗുഢാലോചനക്കുറ്റം ചുമത്തി.
Post Your Comments