
തിരുവനന്തപുരം: അയോധ്യ രാമപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദു. ബാബറി മസ്ജിദിന്റെ ചിത്രം പങ്കുവെച്ച് ശ്രീരാമനെ കുറ്റപ്പെടുത്തിയ മന്ത്രി ആര്‍ ബിന്ദു കവിതാ രൂപേനെയാണ് തന്റെ വാക്കുകള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
Read Also: സാജ് കുര്യന്‍ പ്രസിഡന്റ്, കെ.കെ ശ്രീജിത് ജനറൽ സെക്രട്ടറി: കോം ഇന്ത്യയെ ഇനി ഇവർ നയിക്കും
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..
‘തകര്‍ക്കപ്പെട്ട ബാബറിപ്പള്ളിയുടെ മിനാരങ്ങളില്‍ നിന്ന് ചോര കിനിയുന്നു. കുറ്റബോധത്തിലെരിയുന്ന ഒരു രാമന്‍ സരയുവിന്റെയാഴങ്ങളില്‍ സീതയെ തെരയുന്നു.
നെഞ്ചിലൊരു വെടിയുണ്ടയുമായി ബാപ്പു നന്ദികേടിന്റെ ചിതയിലമരുന്നു
മതമേലാളരും രാഷ്ട്രാധികാരവും ചേരുമ്പോള്‍ ജനാധിപത്യം ശരശയ്യയിലാവുന്നു.
ചരിത്രം ഇരുട്ടിലാവുന്നു’. …
Post Your Comments