ഇസ്ളാമാബാദ്: പാകിസ്ഥാന് തിരിച്ചടിയുമായി ചൈന. പാകിസ്ഥാനുമായി ചേർന്ന് നടപ്പാക്കുന്ന സാമ്പത്തിക ഇടനാഴിയുടെ ഭാഗമായുള്ള റോഡ് നിർമാണത്തിന് നൽകി വന്ന സാമ്പത്തിക സഹായം ചൈന താൽക്കാലികമായി നിറുത്തിയിരിക്കുകയാണ്. പദ്ധതി സംബന്ധിച്ച് അഴിമതി ആരോപണം ഉയർന്നതിനെ തുടർന്നാണ് നടപടി.
210 കിലോമീറ്റർ നീളമുള്ള ദേര ഇസ്‌മയിൽ ഖാൻ – സോബ് റോഡിനായി 81 ബില്യൺ രൂപയാണ് ചെലവിടുന്നത്. ഇതിൽ 66 ബില്യൺ രൂപയും ചെലവിടുന്നത് റോഡ് നിർമാണത്തിന് മാത്രമാണ്. അഴിമതി ആരോപണം ഉയർന്ന സാഹചര്യത്തിൽ, പണം ചെലവിടുന്നതിന് പുതിയ മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കിയ ശേഷം മാത്രമായിരിക്കും ചൈന ഇനി പണം ചിലവാക്കുക എന്നാണ് സൂചന. ചൈനയുടെ ഈ നടപടി അക്ഷരാർത്ഥത്തിൽ പാകിസ്ഥാനെ ഞെട്ടിച്ചിരിക്കുകയാണ്.
Post Your Comments