Latest NewsNewsIndiaInternational

ചൈനയെയും പാകിസ്ഥാനെയും ഉന്നം വെച്ച് ഇന്ത്യൻ ഹാക്കർമാർ: കരുതിയിരിക്കണമെന്ന് ചൈനീസ് മുഖപത്രം

സൈബർ ആക്രമണങ്ങളില്‍ ഭയപ്പെടേണ്ട രാജ്യമാണ് ഇന്ത്യയെന്ന് വ്യക്തമാക്കി ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസ്. ഇന്ത്യൻ സൈബർലോകം ഏറ്റവും കൂടുതല്‍ ആക്രമണ ഭീഷണി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. ലവിധത്തിലാണ് ചൈന ഇന്ത്യന്‍ സൈബറിടത്തെ ലക്ഷ്യം വെക്കുന്നത്. സര്‍ക്കാര്‍ പിന്തുണയോടെയുള്ള സൈബർ ആക്രമണ ഭീഷണിയില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾക്കെല്ലാം ചൈന ആശങ്ക ഉയര്‍ത്തുന്നുണ്ട്.

എന്നാൽ സൈബർ ആക്രമണങ്ങളില്‍ ഭയപ്പെടേണ്ട രാജ്യമാണ് ഇന്ത്യയെന്നും ചൈനയുടെ സൈനിക പ്രതിരോധ യൂണിറ്റുകളേയും ചൈന, നേപ്പാള്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളേയും ലക്ഷ്യമിട്ട് ഇന്ത്യയില്‍നിന്നുള്ള സംഘങ്ങള്‍ നിരന്തരം സൈബർ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയിലെ വിവിധ സൈബര്‍ സുരക്ഷാ സ്ഥാപനങ്ങള്‍ നടത്തിയ അന്വേഷണത്തിൽ ഇന്ത്യയില്‍നിന്നുള്ള വ്യാപകമായ സൈബര്‍ ആക്രമണങ്ങളെ കുറിച്ച് തെളിവുകള്‍ ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

ഇക്കുറി ടോസ് ഭാഗ്യം കോഹ്ലിക്കൊപ്പം: നിർണായക മത്സരത്തിൽ ബൗളിംഗ് തെരഞ്ഞെടുത്ത് ഇന്ത്യ

കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യയില്‍നിന്നുള്ള ഹാക്കര്‍മാര്‍ ചൈനയിലെ വ്യക്തികളേയും സംഘടനകളേയും ലക്ഷ്യമിട്ട് നൂറോളം സൈബർ ആക്രമണ ശ്രമങ്ങൾ നടത്തിയതായി ചൈനയിലെ 360 സെക്യൂരിറ്റി ടെക്‌നോളജി കണ്ടെത്തി. ഈവിള്‍ ഫ്‌ളവര്‍ ഇന്‍ സൗത്ത് ഏഷ്യ, ലുര്‍ ഓഫ് ബ്യൂട്ടി, ഗോസ്റ്റ് വാര്‍ എലിഫന്റ്‌സ് റോമിങ് ദി ഹിമാലയാസ് തുടങ്ങിയ വിവിധ കോഡ് നാമങ്ങളിലാണ് ഇന്ത്യയില്‍നിന്നുള്ള സംഘങ്ങള്‍ അറിയപ്പെടുന്നത്. സര്‍ക്കാര്‍ ബന്ധവും ഈ സംഘങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

വിദ്യാഭ്യാസം, ഭരണകൂടം, വ്യോമയാനം, പ്രതിരോധം തുടങ്ങിയ മേഖലകളെ ലക്ഷ്യമിട്ട് 2021 പകുതിയോടെ ഇന്ത്യൻ സൈബർ ആക്രമണങ്ങളില്‍ വര്‍ധനവുണ്ടായതായും വര്‍ഷങ്ങളായി ചൈന സൈബര്‍ ആക്രമണങ്ങളുടെ ഇരയാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങള്‍ക്ക് പോലും ഇന്ത്യയുടെ സൈബര്‍ കഴിവുകളെക്കുറിച്ച് പൂര്‍ണ്ണമായി അറിയാനിടയില്ലെന്നും ലോകത്തെ ഇന്റലിജന്‍സ് സമൂഹം ഒരു ഭീഷണിയായി കരുതിയിരിക്കാനിടയില്ലാത്ത രാജ്യമാണ് ഇന്ത്യയെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button