തിരുവനന്തപുരം : ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി. നിശാഗന്ധിയില്‍ ഉദ്ഘാടനച്ചടങ്ങ് ഇല്ലാതെ, സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ട് മേള ആരംഭിക്കും. വലിയ നാശനഷ്ടങ്ങളും മരണങ്ങളും കണക്കിലെടുത്ത് പരമാവധി ആര്‍ഭാടരഹിതമായി മേള നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍, സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍, ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ തുടങ്ങിയവര്‍ തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഓഖി ദുരന്തത്തില്‍ സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് വ്യാപക പരാതിയുയര്‍ന്നിരുന്നു.
ഓഖി മുന്നറിയിപ്പുകള്‍ അവഗണിച്ചെന്ന ആക്ഷേപത്തിനു പിന്നാലെ, ദിവസങ്ങള്‍ പിന്നിട്ടിട്ടും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന ആരോപണവും സര്‍ക്കാരിനു നേരെയുണ്ടായി. തീരപ്രദേശത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ഉടനടി എത്താതിരുന്നതിലും പ്രതിഷേധമുണ്ട്. കഴിഞ്ഞ ദിവസം വിഴിഞ്ഞത്തു സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനുനേരെ മല്‍സ്യത്തൊഴിലാളികളുടെ രോഷപ്രകടനം അണപൊട്ടി.
എട്ടിന് വൈകിട്ട് ആരംഭിക്കുന്ന മേളയില്‍ 65 രാജ്യങ്ങളില്‍നിന്നുള്ള 190 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
Post Your Comments