ന്യൂഡല്‍ഹി: തീവ്രവാദികളുടെ സുരക്ഷിത കേന്ദ്രങ്ങള്‍ക്കെതിരെ പാക്കിസ്ഥാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ തീരുമാനമായിരിക്കും ഞങ്ങള്‍ കൈക്കൊള്ളുക എന്ന് മുന്നറിയിപ്പുമായി അമേരിക്ക. രാജ്യത്തെ തീവ്രവാദികളുടെ കേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്നതിന് പാക്കിസ്ഥാന്‍ തയ്യാറായില്ലെങ്കില്‍ അത്തരം കേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്ന കാര്യത്തില്‍ ഞങ്ങള്‍ നിലപാട് എടുക്കുമെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി(സി.ഐ.എ) ഡയറക്ടറായ മൈക്ക് പോംപിയോ വ്യക്തമാക്കി.
പാക്കിസ്ഥാന്‍, താലിബാന്‍ അനുകൂല സംഘടനയായ ഹഖാനി നെറ്റ് വര്‍ക്കിന് സംരക്ഷണം നല്‍കുകയാണ്. തീവ്രവാദ കേന്ദ്രങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാന്യമായി സംസാരിക്കണം. അല്ലെങ്കില്‍ തീവ്രവാദത്തിനെതിരെ നിലപാട് സ്വീകരിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദേശം കൈമാറും. പാകിസ്ഥാന്‍ അവരുടെ നിസംഗത തുടര്‍ന്നാല്‍ തീവ്രവാദികളുടെ സുരക്ഷിത കേന്ദ്രങ്ങള്‍ ഇനി അവിടെ ഉണ്ടാകില്ലെന്ന് തങ്ങള്‍ ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യത്തില്‍ പാക്കിസ്ഥാനെ തങ്ങള്‍ നിര്‍ബന്ധിക്കില്ല. കാരണം പരസ്പരം മനസിലാക്കി മുന്നോട്ട് പോകാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. ഇന്ന് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്ന ജെയിസ് മാറ്റിസ് അഫ്ഗാനിസ്ഥാനിലെ പ്രശ്നങ്ങളും മേഖലയിലെ സുരക്ഷാ ഭീഷണികളും മറ്റ് സുപ്രധാന വിഷയങ്ങളുമെല്ലാം രാജ്യത്തെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments