ലണ്ടന്‍: ഭക്ഷണം വാങ്ങാന്‍ എത്തിയ യുവതിയോട് ഹിജാബ് അഴിക്കാന്‍ ആവശ്യപ്പെട്ട് ഹോട്ടല്‍ ജീവനക്കാരന്‍. പക്ഷേ ഇതു കേട്ട യുവതി താന്‍ ഭക്ഷണം വാങ്ങുന്നതിനു ഹിജാബ് അഴിക്കുകയില്ല. ഹിജാബ് ധരിച്ച് തന്നെ താന്‍ ഭക്ഷണം വാങ്ങുമെന്നും വ്യക്തമാക്കി. ഇതു സമ്മതിച്ച് കൊടുക്കാന്‍ ജീവനക്കാരന്‍ തയ്യാറായില്ല. ഇതോടെ വാക്കുതര്‍ക്കം രൂക്ഷമായി. സംഭവം നടന്നത് ലണ്ടനിലെ സെവന്‍ സിസ്റ്റേഴ്‌സ് റോഡിലെ മക്‌ഡൊണാള്‍ഡ്‌സ് ഔട്ട് ലെറ്റിലായിരുന്നു. ഇതിന്റെ പരണിത ഫലമായി ഹോട്ടല്‍ ജീവനക്കാന്‍ സസ്‌പെന്‍ഷനിലുമായി.
സെക്യൂരിറ്റി ഗാര്‍ഡ് റസ്റ്റോറന്റില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയുന്നതിനു വേണ്ടി വരി നിന്ന മുസ്ലീം യുവതിയോട് ഹിജാബ് അഴിച്ചുമാറ്റാന്‍ പറഞ്ഞത്. ഹിജാബ് അഴിച്ചു മാറ്റാതെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ അനുവദിക്കില്ലെന്നു ഇദ്ദേഹം പറഞ്ഞു. പക്ഷേ യുവതി ഈ നിര്‍ദേശം നിരാകരിച്ചു.
ഹിജാബ് തന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. താന്‍ അഭിമാനപൂര്‍വമാണ് ഇത് ധരിക്കുന്നത്. താന്‍ ഹിജാബവുമായി ഇവിടെ നിന്നു ഭക്ഷണം വാങ്ങിയ മടങ്ങു എന്നു യുവതി അറിയിച്ചു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതു കണ്ട റെസ്റ്റോറന്റിലെ മറ്റു ജീവനക്കാര്‍ ഇടപെട്ടാണ് രംഗം തണുപ്പിച്ചത്.
ജീവനക്കാരന്റെ പെരുമാറ്റത്തില്‍ മക്‌ഡൊണാള്‍ഡ്‌സ് യുവതിയോട് മാപ്പു ചോദിച്ചു. സെക്യൂരിറ്റി ഗാര്‍ഡ് മറ്റൊരു ഏജന്‍സിയുടെ ജീവനക്കാരനാണെന്നു മക്‌ഡൊണാള്‍ഡ്‌സ് വിശദീകരിച്ചു. ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തതായും മക്‌ഡൊണാള്‍ഡ്‌സ് വ്യക്തമാക്കി. മക്‌ഡൊണാള്‍ഡ്‌സിന്റെ റസ്റ്റോറന്റുകളില്‍ ഏതു വസ്ത്രവും ധരിച്ച് ആര്‍ക്കും വരാമെന്നു കമ്പനി അറിയിച്ചു.
Post Your Comments