Latest NewsCricketNewsSports

കനത്ത പൊടിപടലം; ഇന്നിംഗ്സ് ഡിക്ളയർ ചെയ്ത് കൊഹ്‌ലി

ന്യൂഡൽഹി: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റ് പൊടിപടലം മൂലം തടസപ്പെട്ടു. ഉച്ചയൂണിന് ശേഷം 12.30ന് കളി ആരംഭിച്ചപ്പോഴാണ് കനത്ത പൊടിപടലം അനുഭവപ്പെടുകയായിരുന്നു. ശ്രീലങ്കയുടെ പേസർ ലഹിരു ഗാമേജ് അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് 17 മിനിറ്റ് നേരത്തേക്ക് കളി നിർത്തിവെക്കുകയും പിന്നീട് മത്സരം തുടങ്ങുകയും ചെയ്‌തു.

എന്നാൽ മറ്റൊരു ബൗളറായ സുരംഗ ലക്‌മൽ പൊടി സഹിക്കാനാവാതെ ഡ്രെസിംഗ് റൂമിലേക്ക് മടങ്ങി. അപ്പോൾ 10 പേരുമായി കളിച്ച ലങ്കൻ താരങ്ങൾ മുഖാവരണം ധരിക്കുകയും ചെയ്തു. തുടർന്ന് ഇന്ത്യൻ ക്യാപ്ടൻ വിരാട് കോഹ്‌ലി 243 റൺസിൽ പുറത്തായതിന് പിന്നാലെ ഒന്നാം ഇന്നിംഗ്സ് ഏഴ് വിക്കറ്റിന് 536 റൺസെന്ന നിലയിൽ ഡിക്ളയർ ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button