കറാച്ചി: പാകിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനും ഭീകരനേതാവുമായ ഹാഫിസ് സയിദ് മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. ഹാഫിസ് 2018ല്‍ പാകിസ്ഥാനിലെ തെരഞ്ഞെടുപ്പില്‍ മിലി മുസ്ലീം ലീഗ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിട്ടാകും മത്സരിക്കുക. പക്ഷെ അദ്ദേഹത്തിന്റെ മണ്ഡലം സംബന്ധിച്ച് ധാരണയായിട്ടില്ല. സയ്ദ് ഭീകരസംഘടനയായ ജമഅത് ഉദ്ധവ യുടെ നേതാവാണ്.
ഹാഫിസ് സയിദ് 2017ല്‍ പൂര്‍ണമായും പാകിസ്ഥാനില്‍ വീട്ടുതടങ്കലില്‍ ആയിരുന്നു. വീട്ടുതടങ്കലില്‍ നിന്ന് ഹാഫീസിനെ നവംബർ 24ന് മോചിപ്പിച്ചിരുന്നു. ഇന്ത്യയും അമേരിക്കയും ഇതിനെതിരെ ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. ട്രംപ് പാകിസ്ഥാനുമായുള്ള എല്ലാ സഹകരണങ്ങളും അവസാനിപ്പിക്കുമെന്നും പറഞ്ഞിരുന്നു.
മിലി മുസ്ലീം ലീഗ് അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. താനും അവര്‍ക്കൊപ്പമുണ്ടാവുമെന്നും കശ്മീരി ജനതയ്ക്ക് വേണ്ടിയാണ് തന്റെ പോരാട്ടമെന്നും ഹാഫിസ് വ്യക്തമാക്കി.
Post Your Comments