ലാഹോര്‍: ആഗോള ഭീകരനെന്ന് വിശേഷിപ്പിക്കുന്ന ഹാഫിസ് സയിദിനെ തള്ളിപ്പറഞ്ഞ പാക് വിദേശകാര്യമന്ത്രിയ്ക്ക് വക്കീല്‍ നോട്ടീസ്. പാകിസ്ഥാന് വിദേശകാര്യമന്ത്രി ഖ്വാജാ ആസിഫിാണ് ഭീകരവാദി നേതാവ് ഹാഫിസ് സയീദ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. അമേരിക്കയുടെ പ്രിയങ്കരനെന്ന് തന്നെ വിശേഷിപ്പിച്ചതിന് 10 കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഭീകരന്റെ ആവശ്യം.
ന്യൂയോര്‍ക്കില്‍ നടന്ന ഏഷ്യ സൊസൈറ്റി ഫോറത്തില്‍ സംസാരിക്കവെ കഴിഞ്ഞ ദിവസം ഹാഫിസ് സയീദ് അടക്കമുള്ളവരെ പാക് വിദേശകാര്യമന്ത്രി തള്ളിപ്പറഞ്ഞിരുന്നു. ഹാഫിസ് സയീദും ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയ്ബയും അടക്കമുള്ളവ പാകിസ്ഥാന് കടുത്ത ബാധ്യതയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളെ തകര്‍ക്കാന്‍ അമേരിക്ക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ 20 – 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ അമേരിക്കയ്ക്ക് പ്രിയപ്പെട്ടവരായിരുന്നു എന്നാണ് ഖ്വാജ ആസിഫ് പറഞ്ഞത്.
എന്നാല്‍ ഹാഫിസ് സയീദ് ഒരുകാലത്തും അമേരിക്കയോട് അടുപ്പമുള്ളയാള്‍ ആയിരുന്നില്ലെന്ന് വക്കീല്‍ നോട്ടീസില്‍ ഭീകരവാദി നേതാവിന്റെ അഭിഭാഷകന് അവകാശപ്പെടുന്നുവെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹാഫിസ് സയീദിനെതിരായ പാക് വിദേശകാര്യമന്ത്രിയുടെ പരാമര്‍ശം ഞെട്ടിക്കുന്നതാണെന്നും വക്കീന്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Post Your Comments