ലാഹോര്‍: ഇന്ത്യ തിരയുന്ന കൊടുംഭീകരന്‍ ഹാഫീസ് സയീദിന്റെ വീടിനുമുന്നിലുണ്ടായ സ്ഫോടനത്തിന് പിന്നിലുളളവരെ കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പി പാകിസ്ഥാന്‍. ലാഹോര്‍ നഗരത്തില്‍ സയീദിന്റെ വീടിന് മുന്നില്‍ ബുധനാഴ്ചയുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചതായും 21 പേര്‍ക്ക് ഗുരുതര പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകള്‍.
2008 ല്‍ മുംബൈയിലുണ്ടായ ഭീകരാക്രമണത്തില്‍ ഇന്ത്യ തേടുന്ന ഭീകരനാണ് ജമാത്ത് ഉദ് ദവ തലവന്‍ ഹാഫിസ് സയീദ്. സംഭവം ആദ്യം തൊട്ടടുത്തുളള ഗ്യാസ് ലൈനിലുണ്ടായ സ്‌ഫോടനമായാണ് കരുതിയത്. രാവിലെ 11 മണിയോടെയുണ്ടായ സ്‌ഫോടനത്തില്‍ സയീദിന്റെ വീടിന്റെ ചുമരും ജനാലകളും തകര്‍ന്നു. വീടിന് കാവല്‍ നിന്നിരുന്ന ചില പൊലീസുകാര്‍ക്കും സ്ഫോടനത്തില്‍ പരിക്കേറ്റു.
അതേസമയം, സ്‌ഫോടനവുമായി ബന്ധപ്പെട്ട് പഞ്ചാബ് പ്രവിശ്യയിലെ വിവിധയിടങ്ങളില്‍ പൊലീസ് പരിശോധന നടത്തി. സംശയം തോന്നിയ നിരവധിപേരെ കസ്റ്റഡിയിലെടുത്തു. ബോള്‍ ബെയറിംഗുകള്‍, ഇരുമ്പ് കഷ്ണങ്ങള്‍, വാഹനങ്ങളുടെ ഭാഗങ്ങള്‍ എന്നിവ സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തി. തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കിയ കേസില്‍ നിലവില്‍ ലാഹോര്‍ ജയിലില്‍ ശിക്ഷയനുഭവിക്കുകയാണ് ഹാഫീസ് സയിദ്
Post Your Comments