ഇസ്ലാമാബാദ്: തന്റെ പേര് ആഗോള ഭീകര പട്ടികയിൽനിന്നും നീക്കം ചെയണമെന്ന് യുഎന്നിനോടു ആവശ്യപ്പെട്ടു മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജെയുഡി നേതാവുമായ ഹാഫീസ് സയിദ്. തനിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ ആവശ്യമായ തെളിവുകളില്ലെന്നും സയിദ് അവകാശപ്പെടുന്നു. ഈയിടെയാണ് പാക് ജുഡീഷൽ റിവ്യൂ ബോർഡ് ഉത്തരവിനെ തുടർന്നു വീട്ടുതടങ്കലിൽനിന്നു സയിദ് മോചിതനായത്. 2008ലാണ് ഹാഫിസ് സയിദിനെ യുഎൻ ആഗോള ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയത്. രു കോടി ഡോളർ തലയ്ക്ക് ഇനാം പ്രഖ്യാപിച്ചിരിക്കുന്ന ഭീകരനാണ് സയിദ്.
Post Your Comments