ബംഗളൂരു: ബംഗളൂരുവിലെ വിവിധ മെഡിക്കല്‍ ലാബുകളില്‍ നിന്നായി പണവും സ്വര്‍ണവും കണ്ടെടുത്തു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണവും പണവും കണ്ടെടുത്തത്. അഞ്ച് ലാബുകളിലും രണ്ട് വന്ധ്യതാ ചികിത്സാ സ്ഥാപനത്തിലുമായി നടത്തിയ റെയ്ഡില്‍ 1.4കോടി രൂപയും 3.5 കിലോ സ്വര്‍ണവും പിടിച്ചെടുത്തു. മെഡിക്കല്‍ ലാബുകള്‍ കേന്ദ്രീകരിച്ച് വന്‍ പണമിടപാടുകളും നികുതി വെട്ടിപ്പും നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പരിശോധനയില്‍ ചിലര്‍ക്ക് വിദേശ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടെന്നും പല ഡോക്ടര്‍മാര്‍ക്കും എം ആര്‍ ഐ സ്‌കാനിങ് ശുപാര്‍ശ ചെയ്താല്‍ 35 ശതമാനം വരെ കമ്മീഷന്‍ നല്‍കുന്നതായും ആദായ വകുപ്പ് കണ്ടെത്തി. സി ടി സ്‌കാനിങ് നടത്തിയാല്‍ 20 ശതമാനവും നല്‍കുന്നുണ്ട്.
മിലാന്‍ ഐ എഫ് എഫ് ട്രീറ്റ്‌മെന്റ് സെന്റര്‍, ക്ലൂമാക്‌സ് ഡയഗ്‌നോസ്റ്റിക് സെന്റര്‍ തുടങ്ങി സ്ഥാപനങ്ങളിലും ഇതേ അവസ്ഥ തന്നെയാണ്. ഡോക്ടര്‍മാരുടെ പരിശോധന കേന്ദ്രമല്ലാതെ ലാബുകള്‍, ഡയഗനോസ്റ്റിക് സെന്ററുകള്‍, ഐ വി എഫ് ക്ലിനിക്കുകള്‍, മെഡിക്കല്‍ ഡിസ്ട്രിബ്യൂഷന്‍ സെന്ററുകള്‍ എന്നിവരും നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയെന്ന് മുതിര്‍ന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Post Your Comments