ന്യൂഡൽഹി: ഇൗ വർഷം പാകിസ്ഥാൻ 720 തവണ വെടിനിർത്തൽ കരാർ ലംഘിച്ചതായി റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ ഏഴ് വർഷത്തെ കണക്കെടുത്താൽ ഏറ്റവും കൂടുതൽ ലംഘനങ്ങൾ നടന്നത് ഇൗ വർഷമാണ്. ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലുമാണ് കൂടുതൽ വെടിവെയ്പ്പ് നടന്നിട്ടുള്ളത്.
ഒക്ടോബർ വരെയുള്ള കണക്ക് പ്രകാരം, അതിർത്തിയിലെ വെടിവെപ്പിൽ 17 സുരക്ഷാ സൈനികരും 12 സിവിലിയൻമാരും കൊല്ലപ്പെട്ടതായും 79 സിവിലിയൻമാർക്കും 67 സുരക്ഷാ സൈനികർക്കും പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു.
Post Your Comments