സാന്‍ഫ്രാന്‍സിസ്കോ: ഫെയ്സ്ബുക്ക് സിഇഓ സക്കര്‍ബര്‍ഗിന്റെ സഹോദരിയുടെ നേരെ ലൈംഗികാതിക്രമം. ഫെയ്സ്ബുക്കിന്റെ മാര്‍ക്കറ്റ് ഡെവലപ്മെന്റ് ഡയറക്ടർ കൂടിയായ റാന്‍ഡി സക്കര്‍ബര്‍ഗിന് നേരെയാണ് വിമാന യാത്രയ്ക്കിടെ ലൈംഗികാതിക്രമമുണ്ടായതായി റിപ്പോര്‍ട്ട് ഉള്ളത്. സംഭവം നടക്കുന്നത് അലാസ്ക എയര്‍ലൈന്‍സില്‍ വെച്ചാണ്. റാന്‍ഡി ഫെയ്സ്ബുക്ക് പോസ്റ്റിലാണ് തന്റെ ദുരനുഭവം പങ്കുവെച്ചത്.
തന്നോട് വിമാനയാത്രയ്ക്കിടെ അടുത്തിരുന്നയാള്‍ മോശമായി പെരുമാറുകയായിരുന്നു. എന്നാൽ സംഭവം വിമാന ജീവനക്കാരെ അറിയിച്ചപ്പോള്‍ ഇയാള്‍ സ്ഥിരം യാത്രക്കാരനാണ്, അയാള്‍ക്ക് ഒന്നിനും യാതൊരു മറയില്ല, കൂടുതല്‍ മദ്യം കൊടുക്കൂ എന്നെല്ലാം പറഞ്ഞ് അയാളുടെ പെരുമാറ്റത്തെ അവര്‍ അവഗണിക്കുകയാണുണ്ടായതെന്നും റാന്‍ഡി പറയുന്നു. തുടര്‍ന്ന് റാന്‍ഡി അലാസ്ക എയര്‍ലൈന്‍സിന് നേരിട്ട് കത്തയയ്ക്കുകയായിരുന്നു.
ഫെയ്സ്ബുക്കില്‍ ഇത്തരം പെരുമാറ്റങ്ങള്‍ അനുവദിച്ചുകൊടുക്കുകയും യാത്രക്കാരുടെ ക്ഷേമത്തിന് പ്രാധാന്യം നല്‍കാതെ പണത്തിന് പ്രാധാന്യം നല്‍കുന്ന സ്ഥാപനങ്ങളെ അംഗീകരിക്കാനാവില്ലെന്നും റാന്‍ഡി കുറിച്ചു. തന്നെ അലാസ്ക എയര്‍ലൈന്‍സിന്റെ ഉദ്യോഗസ്ഥര്‍ ഇതിന് ശേഷം വിളിച്ചുവെന്നും ജീവനക്കാരെ താല്‍കാലികമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായി അറിയിച്ചുവെന്നും റാന്‍ഡി ഫേയ്സ്ബുക്ക് പോസ്റ്റ് കൂട്ടിച്ചേര്‍ത്തു.
Post Your Comments