KozhikodeNattuvarthaLatest NewsKeralaNews

പന്ത്രണ്ടാംക്ലാസ് വിദ്യാർത്ഥിനിയെ നിരന്തരം പീഡിപ്പിച്ചു: സഹോദരൻ പിടിയിൽ

രണ്ടു വർഷത്തോളമായി വീട്ടിൽവെച്ച് നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി

കോഴിക്കോട്: പന്ത്രണ്ടാംക്ലാസ് വിദ്യാർത്ഥിനിയെ നിരന്തരം പീഡിപ്പിച്ച കേസിൽ സഹോദരൻ പൊലീസ് കസ്റ്റഡിയിൽ. ഇയാൾക്കെതിരെ പോക്സോ ചുമത്തിയാണ് കേസെടുത്തത്. രണ്ടു വർഷത്തോളമായി വീട്ടിൽവെച്ച് നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

Read Also : പാകിസ്ഥാനില്‍ പള്ളിക്ക് സമീപം നബിദിനാഘോഷത്തിനിടെ വന്‍ ബോംബ് സ്‌ഫോടനം: നിരവധി മരണം

താമരശ്ശേരയിൽ ആണ് സംഭവം. കഴിഞ്ഞ ദിവസം സുഹൃത്തിനോട് പെൺകുട്ടി പീഡന വിവരം പങ്കുവെച്ചിരുന്നു. സുഹൃത്ത് ഇക്കാര്യം സ്കൂൾ അധികൃതരെ അറിയിച്ചു. സ്കൂൾ അധികൃതർ പെൺകുട്ടിയോട് വിവരം തിരക്കിയപ്പോൾ എല്ലാ വിവരവും തുറന്നു പറയുകയായിരുന്നു.

Read Also : തിരുവാര്‍പ്പില്‍ ബസുടമയെ മര്‍ദ്ദിച്ച സംഭവം, ബസ് ഉടമയോട് മാപ്പ് അപേക്ഷിച്ച് സിഐടിയു നേതാവ് അജയന്‍

തുടർന്ന്, സ്കൂൾ അധികൃതർ ചൈൽഡ് ലൈനിനെയും അവർ പൊലീസിലും വിവരം അറിയിച്ചു. തുടർന്നാണ് പോക്സോ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button