ന്യൂഡൽഹി: ഭർത്താവുമായി അവിഹിത ബന്ധമുണ്ടെന്ന സംശയിച്ച് സഹോദരിയ്ക്ക് നേരെ വെടിയുതിർത്ത യുവതി അറസ്റ്റിൽ. ഡൽഹിയിലാണ് സംഭവം. സോനു എന്ന 30കാരിയാണ് അറസ്റ്റിലായത്. സുമൈല എന്ന യുവതിയെയാണ് ഇവർ വെടിവെച്ചത്. സോനുവിന്റെ സഹോദരിയാണ് സുമൈല.
Read Also: വാട്സ്ആപ്പിനോട് മത്സരിക്കാൻ പാകിസ്ഥാൻ, പുതിയ ആപ്പ് പുറത്തിറക്കി: വിശദവിവരങ്ങൾ അറിയാം
ശാസ്ത്രി പാർക്കിലെ ബുലന്ദ് മസ്ജിദ് പ്രദേശത്താണ് സഹോദരികൾ താമസിച്ചിരുന്നത്. ഭർത്താവുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് യുവതി സഹോദരിയ്ക്ക് നേരെ ആക്രമണം നടത്തിയത്. മൂത്ത സഹോദരി തോക്ക് ഉപയോഗിച്ച് വെടിവെച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി സുമൈല പോലീസിന് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Post Your Comments