കാലിഫോർണിയ: വാട്സ് ആപ് ഗ്രൂപ്പ് അഡ്മിൻമാരുടെ ശ്രദ്ധയ്ക്ക്. ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന റെസ്ട്രിക്റ്റഡ് ഗ്രൂപ്പ് എന്ന സംവിധാനം അവതരിപ്പിക്കാൻ വാട്സ് ആപ് ഒരുങ്ങുന്നു. ഇത് പ്രകാരം ഇനി മുതൽ ഗ്രൂപ്പുകളിൽ അഡ്മിൻ ആക്ടിവേറ്റ് ചെയ്ത അംഗങ്ങൾക്ക് മാത്രമേ മെസേജ് അയക്കാൻ കഴിയൂ. അഡ്മിൻ ബ്ലോക്ക് ചെയ്ത അംഗങ്ങൾക്ക് ഗ്രൂപ്പിൽ വരുന്ന മെസേജ് വായിക്കാൻ കഴിയും എന്നാൽ തിരിച്ച് മെസേജ് അയക്കാൻ സാധിക്കില്ല കൂടാതെ ഗ്രൂപ്പ് അംഗങ്ങൾ ടെക്സ്റ്റ്, ഫോേട്ടാ, വിഡിയോ, ജിഫ് എന്നിവ അയക്കുന്നത് തടയാനും ഗ്രൂപ്പ് അഡ്മിന് സാധിക്കുന്നു. വരാനിരിക്കുന്ന പുതിയ അപ്‌ഡേറ്റിൽ ആയിരിക്കും ഫീച്ചറുകൾ വാട്സ് ആപ്പ് അവതരിപ്പിക്കുക. കൂടാതെ ആപിലെ ബഗ്ഗുകൾ ഫിക്സ് ചെയ്യുന്നതിനുള്ള ശ്രമങ്ങളും കമ്പനി നടത്തുന്നതായാണ് വിവരം
Post Your Comments