ന്യൂഡല്‍ഹി: ജനങ്ങളുടെ ദുഖം മനസിലാക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ടെന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്. മോദിയുടെ തീരുമാനമായ നോട്ട് നിരോധനം, ജിഎസ്ടി എന്നിവ കാരണം ജനം വിഷമിച്ചു. ഗുജാറാത്തിലെ ജനങ്ങളുടെ ദുഖം പോലും മോദി മനസിലാക്കിയില്ല.
നോട്ട് നിരോധം നടപ്പാക്കിയത് കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്ലെന്നു വ്യക്തമാണ്. ജിഎസ്ടി വളരെ വേഗം നടപ്പാക്കി. ചിട്ടയായി രൂപപ്പെടുത്താതെ നടത്തിയ കാരണം ജിഎസ്ടി പരാജയപ്പെട്ടു. പക്ഷേ ഇതു വിജയമാണെന്നു പറഞ്ഞ് ബിജെപി വലിയ പ്രസംഗമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നോട്ടു നിരോധനം കാരണം നൂറിലധികം ജനങ്ങള്‍ ക്യൂ നിന്ന് മരിച്ചു. ജനാധിപത്യത്തിന്റെ കറുത്ത ദിനമാണ് നവംബര്‍ എട്ട് എന്നും മന്മോഹന് സിംഗ് കൂട്ടിച്ചേർത്തു.
Post Your Comments