മുംബൈ : സെന്‍സര്‍ ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ പഹ്ലജ് നിഹലാനി ക്രേന്ദത്തിനു എതിരെ രംഗത്ത് വന്നു. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം താന്‍ അധ്യക്ഷനായിരുന്ന സമയത്ത് തന്റെ മേല്‍ സമര്‍ദം ചെലുത്തിയതായി പഹ്ലജ് നിഹലാനി പറഞ്ഞു. സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പദ്മാവതി സെന്‍സര്‍ ബോര്‍ഡ് കാണുന്നതിനു മുമ്പ് തന്നെ പാര്‍ലമെന്ററി ബോര്‍ഡിനു മേല്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തെയും അദ്ദേഹം എതിര്‍ത്തു രംഗത്ത് വന്നിട്ടുണ്ട്.
പാര്‍ലമെന്ററി സമിതിക്കു രാജ്യത്തെ ഏത് സംവിധായകന്റെയും ചിത്രത്തെ ചോദ്യം ചെയ്യാം. പക്ഷേ അത് രാജ്യത്തെ സെന്‍സര്‍ ബോര്‍ഡ് കാണുകയും ചിത്രത്തിനു സര്‍ട്ടിഫൈ ചെയ്ത ശേഷമായിരിക്കണം. ഇപ്പോഴത്തെ നീക്കം സെന്‍സര്‍ ബോര്‍ഡ് കാണുന്നതിനു മുമ്പ് പാര്‍ലമെന്ററി സമിതി കാണാനാണ്. ഇതിലൂടെ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡിന് അധികാരം നഷ്ടമായി. താന്‍ അധ്യക്ഷനായിരുന്ന അവസരത്തിലും മന്ത്രാലയത്തില്‍ നിന്നും ഇത്തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ ഇന്ന് സ്ഥിതി രൂക്ഷമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments